ad
Deshabhimani

ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ച്‌ 
വഴിയാത്രക്കാരന്‌ പരിക്ക്‌

bus accident

കെഎസ്‌ആർടിസി ബസിന്റെ ഉ‍ൗരിത്തെറിച്ച ചക്രം പുനഃസ്ഥാപിക്കുന്നു

വെബ് ഡെസ്ക്

Published on Jun 29, 2026, 01:51 AM | 1 min read

ചേർത്തല

ഓട്ടത്തിനിടെ കെഎസ്‌ആർടിസി ബസിന്റെ ചക്രം ഉ‍ൗരിത്തെറിച്ചു. വഴിയാത്രക്കാരന്‌ പരിക്ക്‌. വ്യാപാരസ്ഥാപനത്തിന്‌ നാശനഷ്‌ടം. ​അരൂക്കുറ്റിയിൽനിന്ന്‌ തിരുവനന്തപുരത്തേക്ക്‌ പുറപ്പെട്ട ഫാസ്‌റ്റ്‌ പാസഞ്ചർ ബസിന്റെ ഡ്രൈവർസീറ്റ് ഭാഗത്തെ ചക്രമാണ്‌ ഊരിത്തെറിച്ചത്‌. ഞായർ രാവിലെ 6.20ന്‌ പൂച്ചാക്കൽ നഗരിക്ഷേത്രത്തിന്‌ സമീപത്തായിരുന്നു സംഭവം. പൂച്ചാക്കൽ വട്ടത്തറ ഉദയപ്പന്റെ തലയ്‌ക്ക് പരിക്കേറ്റു. സമീപത്തെ ശ്രീ അയ്യപ്പ ഹാർഡ്‌വെയർ സ്ഥാപനത്തിന് കേടുപാടുണ്ടായി. 30,000ൽപ്പരം രൂപയുടെ നാശനഷ്‌ടം ഉണ്ടായെന്ന്‌ കടയുടമ രതീഷ് പറഞ്ഞു. ​ ചേർത്തല ബസ്‌ സ്‌റ്റേഷനിൽനിന്ന്‌ വർക്ക്‌ഷോപ്പ്‌ ജീവനക്കാരെത്തി ചക്രം പുനഃസ്ഥാപിച്ചാണ്‌ യാത്ര തുടർന്നത്‌. ഇതോടെയാണ്‌ അതുവഴിയുള്ള വാഹനഗതാഗതം സാധാരണ നിലയിലായത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home