പത്താമുദയ ഉത്സവവും ക്ഷേത്ര സമർപ്പണവും

ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ മഹോത്സവം മാവേലിക്കര ടി കെ മാധവൻ സ്മാരക എസ്എൻഡിപി യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജ് ഉദ്ഘാടനംചെയ്യുന്നു
മാവേലിക്കര
ആഞ്ഞിലിപ്ര വടക്കൻകോവിൽ ഭഗവതി ക്ഷേത്രത്തിൽ പത്താമുദയ ഉത്സവത്തിന് മാവേലിക്കര ടി കെ മാധവൻ സ്മാരക എസ്എൻഡിപി യൂണിയൻ കൺവീനർ ഡോ. എ വി ആനന്ദരാജ് ദീപം തെളിച്ചു. ക്ഷേത്ര ഭരണസമിതി പ്രസിഡന്റ് ആർ ഗോപിനാഥ്, സെക്രട്ടറി ഗോപൻ ആഞ്ഞിലിപ്ര, ജി സുരേഷ്, സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു. തോറ്റംപാട്ട്, പൂജകൾ, നിറമാല, അന്നദാനം, പൊങ്കാല, കുലവാഴവെട്ട്, ശാസ്താവ് നടയിൽ കളമെഴുത്തും പാട്ടും, സർപ്പക്കാവിൽ നൂറുംപാലും, ഭാഗവത പാരായണം തുടങ്ങിയ ചടങ്ങുകൾ നടക്കും. 22ന് പകൽ നാലിന് പത്തനംതിട്ട സാരംഗ് ഓർക്കസ്ട്രയുടെ ഗാനമേള. അഞ്ചിന് ക്ഷേത്ര സമർപ്പണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ്യും. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ക്ഷേത്ര സമർപ്പണവും എസ്എൻ ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ കിഴക്കമ്പലം സമർപ്പണവും നടത്തും. ഉത്സവം 23ന് സമാപിക്കും.










0 comments