തൃച്ചിറ്റാറ്റ് ക്ഷേത്രത്തിൽ പാണ്ഡവീയ മഹാവിഷ്‌ണു സത്രം

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പഞ്ചദിവ്യദേശ ദർശന്റെയും നേതൃത്വത്തിൽ ആറാംപർവ്വം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ അഭിവാദന സഭ നിയുക്ത എംഎൽഎ സജി ചെറിയാൻ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
വൈശാഖ മാസാചരണത്തിന്റെയും പഞ്ചദിവ്യദേശ തീർഥാടനത്തിന്റെയും ഭാഗമായി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെയും പഞ്ചദിവ്യദേശ ദർശന്റെയും നേതൃത്വത്തിൽ ചെങ്ങന്നൂർ മുണ്ടൻകാവ് തൃച്ചിറ്റാറ്റ് മഹാവിഷ്‌ണു ക്ഷേത്രത്തിൽ ആറാം പർവം അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിന്റെ അഭിവാദന സഭ സജി ചെറിയാൻ ഉദ്ഘാടനംചെയ്തു. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അധ്യക്ഷനായി. ചെങ്ങന്നൂർ നഗരസഭാധ്യക്ഷൻ മനീഷ് കീഴാമഠത്തിൽ, ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് കെ അനന്തഗോപൻ, വരുൺ മട്ടയ്ക്കൽ, എസ് അനുപമ, പഞ്ചദിവ്യദേശദർശൻ പ്രസിഡന്റ് ബി രാധാകൃഷ്ണമേനോൻ, ജനറൽ കൺവീനർ മധുസൂദനൻ ജി സോപാനം, പി പ്രസാദ് ആതിര, സുമേഷ് ദേവരാജൻ, രോഹിത് പി കുമാർ, എസ് ശ്രീലേഖ, എം എൻപി നമ്പൂതിരി, കെ ആർ പ്രഭാകരൻനായർ എന്നിവർ സംസാരിച്ചു.










0 comments