"ഓളപ്പോര്' പ്രകാശിപ്പിച്ചു

നെഹ്റുട്രോഫി വള്ളംകളിയുടെ ഔദ്യോഗിക തീം സോങ് ‘ഓളപ്പോര്’ കലക്‌ടർ അലക്‌സ് വർഗീസിന് സിഡി കൈമാറി പി പി ചിത്തരഞ്ജൻ എംഎൽഎ പ്രകാശിപ്പിക്കുന്നു
ആലപ്പുഴ
നെഹ്റുട്രോഫി വള്ളംകളിയുടെ ഔദ്യോഗിക തീം സോങ് ‘ഓളപ്പോര്' പ്രകാശിപ്പിച്ചു. പി പി ചിത്തരഞ്ജൻ എംഎൽഎ കലക്‌ടർ അലക്‌സ് വർഗീസിന് സിഡി കൈമാറിയാണ് പ്രകാശിപ്പിച്ചത്. അമൃത സുരേഷാണ് ഗാനം ആലപിച്ചത്. ‘വള്ളംകളി ഓളം കാണാൻ ആർപ്പോ വിളി മേളം കേൾക്കാൻ' എന്ന വരികൾ ഉൾപ്പെടുന്ന ഗാനം രചിച്ചത് ജയൻ തോമസാണ്. ഗൗതം വിൻസന്റിന്റേതാണ് സംഗീത സംവിധാനം. നാലാംതവണയാണ് ഗൗതം വിൻസെന്റ് നെഹ്‌റുട്രോഫി തീം സോങ്ങിനായി സംഗീതമൊരുക്കുന്നത്. അരുൺ തിലകനാണ് കുട്ടനാടിന്റെ വശ്യസൗന്ദര്യം ഒപ്പിയെടുത്ത് ചിത്രീകരണം നടത്തിയത്. പ്രമോദ് വെളിയനാട്, അമൃത സുരേഷ്, ഗൗതം വിൻസെന്റ് എന്നിവർ ഗാനരംഗങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. സുവനീർ കമ്മിറ്റിയാണ് തീം സോങ് പുറത്തിറക്കുന്നത്. സുവനീർ കമ്മിറ്റി കൺവീനർ ആശ സി എബ്രഹാം, നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ എം ആർ പ്രേം, നെഹ്റുട്രോഫി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം എ എൻ പുരം ശിവകുമാർ, ജമാൽ പള്ളാത്തുരുത്തി, ഡെപ്യൂട്ടി കലക്‌ടർ സി പ്രേംജി എന്നിവർ സംസാരിച്ചു.









0 comments