ശുചീകരണ ദൗത്യവുമായി എൻഎസ്എസ് വളന്റിയർമാർ

നൂറനാട് പടനിലം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളന്റിയർമാർ പടനിലം ജങ്ഷൻ ശുചീകരിക്കുന്നു
ചാരുമൂട്
നൂറനാട് പടനിലം ഹയർസെക്കൻഡറി സ്കൂളിലെ നാഷണൽ സർവീസ് സ്കീം വളന്റിയർമാർ ‘സ്വച്ഛതാഹിസേവ' ക്യാമ്പയിന്റെ ഭാഗമായി പടനിലം ജങ്ഷനിലെ വെയ്റ്റിങ് ഷെഡും പരിസരവും വൃത്തിയാക്കി. പ്ലാസ്റ്റിക് കവറുകൾ ഇടുന്നതിന് ബിൻ സ്ഥാപിച്ചു. നൂറനാട് പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷിന്റെയും പഞ്ചായത്ത് ജീവനക്കാരുടെയും അധ്യാപകരുടേയും സഹകരണത്തോടെ മാലിന്യങ്ങൾ തരംതിരിച്ചു ഹരിതകർമസേനക്ക് കൈമാറി. സ്കൂൾ മാനേജർ പി അശോകൻ നായർ, പ്രിൻസിപ്പൽ ശ്രീകല, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.









0 comments