നൃപന് പാൻ ഇന്ത്യൻ റീച്ച്

നൃപൻ കൃഷ്ണനെ ഡിവൈഎഫ്ഐ അനുമോദിക്കുന്നു
അമ്പലപ്പുഴ
തമിഴ്നാട് സർക്കാരിന്റെ വികസനനേട്ടങ്ങൾ ചൂണ്ടിക്കാട്ടി ഇറക്കിയ ഹ്രസ്വചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ച് ആലപ്പുഴക്കാരൻ നൃപൻ കൃഷ്ണൻ. പുന്നപ്ര വടക്ക് പഞ്ചായത്ത് വാടക്കൽ തൈച്ചിറ വെളിയിൽ ബിനുവിന്റെ മകനാണ്. പറവൂർ ഗവ. ഹൈസ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ്. നൃപന്റെ അയൽവാസി ആകാശും സഹോദരി ആവണിയും ചേർന്നുനിർമിക്കുന്ന ദാസനും മോളിയും എന്ന റീലിൽ ദാസനായത് നൃപനാണ്. അഭിനയം ശ്രദ്ധയിൽപ്പെട്ട മലയാളി സംവിധായകൻ ശംഭുവാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ. 2000 പേർ പങ്കെടുത്ത ഒഡിഷനിൽനിന്നാണ് നൃപൻ ഹ്രസ്വചിത്രത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. നാഗർകോവിലായിരുന്നു രണ്ട് ദിവസം നീണ്ട ചിത്രീകരണം. ഹ്രസ്വചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ സൗബിൻ സാഹിർ നായകനായ ചിത്രത്തിലും നൃപന് സിനിമയിലേക്കും അവസരം ലഭിച്ചിട്ടുണ്ട്. നൃപനെ ഡിവൈഎഫ്ഐ പുന്നപ്ര വടക്ക് മേഖല കമ്മിറ്റി അനുമോദിച്ചു. മേഖലാ സെക്രട്ടറി അമൽവിജയൻ, പ്രസിഡന്റ് വൃന്ദ ദാസ്, വൈസ് പ്രസിഡന്റ് ബിച്ചു ദാസ്, ട്രഷറർ ധനീഷ്, സിപിഐ എം ബ്രാഞ്ച് സെക്രട്ടറി സുമേഷ് എന്നിവർ പങ്കെടുത്തു.










0 comments