ad
Deshabhimani

എൻഎച്ച്- പഴയ നടക്കാവ് റോഡ്‌ തുറന്നു

road

എൻ എച്ച്- പഴയ നടക്കാവ് റോഡ് എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 02, 2026, 12:49 AM | 1 min read

അമ്പലപ്പുഴ

​മുഖ്യമന്ത്രിയുടെ ഗ്രാമീണ പദ്ധതിയിൽ 22.18 ലക്ഷം രൂപ ചെലവിൽ പുന്നപ്ര വടക്ക് 10–ാം വാർഡിൽ പൂർത്തിയാക്കിയ എൻഎച്ച്- പഴയ നടക്കാവ് റോഡ്‌ എച്ച് സലാം എംഎൽഎ ഉദ്ഘാടനംചെയ്‌തു. 358 മീറ്റർ നീളത്തിലും മൂന്ന്‌ മീറ്റർ വീതിയിലും കോൺക്രീറ്റ് റോഡാണ് നിർമിച്ചത്. ചിന്നക്കണ്ണൻ പറമ്പിൽ ചേർന്ന സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ്‌ അജിത ശശി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ അഡ്വ. ആർ രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ വിഷ്‌ണുപ്രസാദ്, അസി. എൻജിനിയർ ടി അശ്വിനി എന്നിവർ സംസാരിച്ചു. പഞ്ചായത്ത് വൈസ്‌പ്രസിഡന്റ്‌ പി ആർ രതീഷ്‌കുമാർ സ്വാഗതം പറഞ്ഞു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home