മുന്നേറ്റം പറഞ്ഞ് മുതുകുളത്ത് വികസനസദസ്

മുതുകുളം പഞ്ചായത്ത് വികസനസദസ് പ്രസിഡന്റ് കെ വി ജ്യോതിപ്രഭ ഉദ്ഘാടനംചെയ്യുന്നു
കാർത്തികപ്പള്ളി
വികസനമുന്നേറ്റങ്ങൾ എണ്ണിപ്പറഞ്ഞും പൊതുജനാഭിപ്രായം സമാഹരിച്ചും മുതുകുളം പഞ്ചായത്തിൽ വികസനസദസ് സംഘടിപ്പിച്ചു. പ്രസിഡന്റ് കെ വി ജ്യോതിപ്രഭ ഉദ്ഘാടനംചെയ്‌തു. ലൈഫിൽ ഭൂരഹിത കുടുംബങ്ങൾക്ക് ഭൂമി വാങ്ങാൻ 2.54 കോടി രൂപ ചെലവഴിച്ചതായും 5.06 കോടി രൂപ ചെലവഴിച്ച് 95 ദരിദ്ര കുടുംബങ്ങൾക്ക് വീട് നിർമിച്ചതായും പ്രോഗ്രസ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. 2024ൽ തന്നെ പഞ്ചായത്തിനെ അതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചിരുന്നു. മാലിന്യമുക്ത നവകേരളം ലക്ഷ്യം കൈവരിക്കാൻ പഞ്ചായത്തിലെ മുഴുവൻ വീടുകളിലും സ്ഥാപനങ്ങളിലും ബോധവൽക്കരണം നടത്തി ഉറവിടമാലിന്യ സംസ്‌കരണ സംസ്‌കാരം വളർത്താനും സാധിച്ചു. 100 ശതമാനം പദ്ധതിവിഹിതം ചെലവഴിച്ചതിന് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചതും വികസന റിപ്പോർട്ടില്‍ വ്യക്തമാക്കി. വൈസ്‌പ്രസിഡന്റ് ജി ലാൽമാളവ്യ അധ്യക്ഷനായി. നാന്നൂറോളം പേർ പങ്കെടുത്തു. സെക്രട്ടറി എൻ അനിൽകുമാർ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ നേട്ടങ്ങളും റിസോഴ്‌സ്‌പേഴ്സൺ ജി വിനോദ്കുമാർ സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങളും അവതരിപ്പിച്ചു. സ്ഥിരംസമിതി അധ്യക്ഷ മഞ്‌ജു അനിൽകുമാർ, കില ആർപി ചന്ദ്രബാബു, പഞ്ചായത്ത് അംഗങ്ങളായ ശുഭ ഗോപകുമാർ, സി വി ശ്രീജ, സുസ്‌മിത ദിലീപ്, ഹരിതകർമസേനാംഗങ്ങൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.









0 comments