ad
Deshabhimani

ആറാട്ടുപുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നീക്കം

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Jan 28, 2026, 12:17 AM | 1 min read

കാർത്തികപ്പള്ളി

ആറാട്ടുപുഴ പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാൻ നീക്കം. 11–ാം വാർഡിലാണ്‌ പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിൽ പദ്ധതി അട്ടിമറിക്കാൻ ശ്രമം നടക്കുന്നത്‌. ട്രെയിനിങ്‌ ലഭിച്ച നിയമപരമായി നിയമിക്കപ്പെട്ട മേറ്റുമാരെ മാറ്റി ഇഷ്‌ടക്കാരെ നിയമിക്കാനാണ് ശ്രമം. നിലവിലെ മേറ്റുമാർ മുഖേന ജനുവരി 17ന് നൽകിയ വർക്ക് ഡിമാൻഡ് അംഗീകരിച്ച പഞ്ചായത്ത് സെക്രട്ടറി 24ന് സൈറ്റ്‌ ഡയറിയും എസ്‌റ്റിമേറ്റും മേറ്റുമാർക്ക് കൈമാറി. എന്നാൽ പഞ്ചായത്ത് സെക്രട്ടറിയെയും അസിസ്‌റ്റന്റ് എൻജിനിയറെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി സ്വന്തം താൽപ്പര്യം നടത്താനാണ് മെമ്പർ ശ്രമിക്കുന്നത്. ഇതിനാൽ രണ്ട്‌ ദിവസത്തെ വേതനം തൊഴിലാളികൾക്ക് നഷ്‌ടമായി. നിയമപരമായി നിയമിച്ച മേറ്റുമാരെ മാറ്റരുതെന്നും നഷ്‌ടപ്പെട്ട വേതനം തൊഴിൽ തടസപ്പെടുത്തിയവരിൽനിന്ന് ഈടാക്കി നൽകണമെന്നും സിപിഐ എം ആറാട്ടുപുഴ തെക്ക് ലോക്കൽ സെക്രട്ടറി കെ ശ്രീകൃഷ്‌ണൻ ആവശ്യപ്പെട്ടു. പഞ്ചായത്തംഗത്തിന്റെ ധാർഷ്‌ട്യത്തിന്‌ അധികാരികൾ കൂട്ടുനിന്നാൽ ശക്തമായി പ്രതിഷേധിക്കുമെന്ന് എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആറാട്ടുപുഴ തെക്ക് മേഖലാ പ്രസിഡന്റ് അഡ്വ. എൻ ശിവൻകുഞ്ഞ് പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home