മൂലം വള്ളംകളി ഇന്ന്

മങ്കൊമ്പ്
ചരിത്രപ്രസിദ്ധമായ മൂലം വള്ളംകളി ബുധനാഴ്‌ച ചമ്പക്കുളത്തെ പമ്പയാറ്റിൽ നടക്കും. ജലോത്സവങ്ങൾക്ക് തുടക്കം കുറിച്ചുള്ള മൂലം വള്ളംകളിയിൽ അഞ്ച് ചുണ്ടൻവള്ളമാണ് പങ്കെടുക്കുന്നത്. മത്സരവള്ളംകളിക്ക് മുന്നോടിയായി പകൽ 11.30ന് തിരുവിതാംകൂർ ദേവസ്വം അധികാരികളുടെ നേതൃത്വത്തിൽ മഠത്തിൽ ക്ഷേത്രത്തിലും മാപ്പിളശേരി തറവാട്ടിലും ആചാരാനുഷ്‌ഠാനങ്ങൾ നടക്കും.
പകൽ രണ്ടിന് കലക്‌ടർ അലക്‌സ് വർഗീസ് പതാക ഉയർത്തും. മന്ത്രി പി എ മുഹമ്മദ് റിയാസ് വള്ളംകളി ഉദ്ഘാടനംചെയ്യും. തോമസ് കെ തോമസ് എംഎൽഎ അധ്യക്ഷനാകും. 2.30ന് മാസ്ഡ്രിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഫ്ലാഗ് ഓഫ് ചെയ്യും. 2.45-ന് കളിവള്ളങ്ങളുടെ ജലഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി ഫ്ലാഗ് ഓഫ് ചെയ്യും. മൂന്നിന് മത്സരവള്ളംകളി ആരംഭിക്കും. മത്സര ഇടവേളയിൽ സാംസ്‌കാരികസമ്മേളനം കൊടിക്കുന്നിൽ സുരേഷ് എംപി ഉദ്ഘാടനംചെയ്യും. ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി അധ്യക്ഷയാകും. സമാപനസമ്മേളന ഉദ്ഘാടനവും, സമ്മാനദാനവും മന്ത്രി പി പ്രസാദ് നടത്തും.









0 comments