Deshabhimani

എംഎൽഎയുടെ പുസ്‌തകവണ്ടി ചാരുംമൂട്ടിൽ

MS Arunkumar MLA

മാവേലിക്കര മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക് പുസ്‌തകങ്ങൾ നൽകുന്നതിന്റെ ഭാഗമായി താമരക്കുളം പഞ്ചായത്ത് പ്രദേശത്തെ പുസ്‌തകവിതരണം ചാരുംമൂട് റീഡേഴ്സ് ക്ലബ്ബിൽ എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 23, 2026, 12:11 AM | 1 min read

ചാരുംമൂട്

എം എസ് അരുൺകുമാർ എംഎൽഎയുടെ പുസ്‌തകവണ്ടി ചാരുംമൂട് റീഡേഴ്സ് ക്ലബ് ഗ്രന്ഥശാലയിൽ. എംഎൽഎയുടെ ആസ്‌തിവികസന ഫണ്ടിൽനിന്ന്‌ മണ്ഡലത്തിലെ ഗ്രന്ഥശാലകൾക്ക്‌ പുസ്‌തകങ്ങൾ വിതരണംചെയ്യുന്നതാണ്‌ പദ്ധതി. താമരക്കുളം പഞ്ചായത്തിലെ ലൈബ്രറികൾക്കുള്ള പുസ്‌തകങ്ങൾ ചാരുംമൂട് റീഡേഴ്സ് ക്ലബ് ഗ്രന്ഥശാലയിൽ വിതരണംചെയ്‌തു. എഴുത്തുകാരൻ വള്ളികുന്നം രാജേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. മികച്ച നവാഗത എംഎൽഎയ്‌ക്കുള്ള മഹാത്മാഗാന്ധി പുരസ്‌കാരം നേടിയ എം എസ് അരുൺകുമാറിനെ ഗ്രന്ഥശാല ആദരിച്ചു. ജനപ്രതിനിധികളായ ടി ഉഷ, ബി തുളസീദാസ് എന്നിവരെയും പ്രസിഡന്റ്‌ ജി ഗിരീഷ്‌കുമാർ ആദരിച്ചു. സെക്രട്ടറി കെ രാജൻ, ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡന്റ്‌ രഘുപ്രസാദ്, താലൂക്ക് സെക്രട്ടറി രാജേന്ദ്ര ബാബു, നോവലിസ്‌റ്റ്‌ ചാരുംമൂട് രാധാകൃഷ്‌ണൻ, രക്ഷാധികാരി ലക്ഷ്‌മണൻ, വൈസ്‌പ്രസിഡന്റ്‌ ഗോപാലൻ, സുനിത സജി, സോമരാജൻ, എസ് ഷാജഹാൻ, ചെല്ലപ്പൻ, കാർത്തികേയൻ, എ രാജൻ, ലൈബ്രേറിയൻ ഷാഫി മുഹമ്മദ് റാവുത്തർ, ഇ കെ രമണൻ തുടങ്ങിയവർ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Recommended

Deshabhimani
Home