ad
Deshabhimani

മറ്റപ്പള്ളി അങ്കണവാടി സ-്​മാർട്ടായി

പാലമേൽ പഞ്ചായത്ത് മറ്റപ്പള്ളി വാർഡിൽ ബിനോയ് വിശ്വം എംപിയുടെ ആസ‍്തിവികസന ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിർമിച്ച സ്മാർട്ട് അങ്കണവാടി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
വെബ് ഡെസ്ക്

Published on Jul 26, 2025, 12:15 AM | 1 min read

ചാരുംമൂട്

പാലമേൽ പഞ്ചായത്ത് മറ്റപ്പള്ളി വാർഡിൽ ബിനോയ് വിശ്വം എംപിയുടെ ആസ്​തിവികസനഫണ്ടിൽ നിന്നുള്ള 32 ലക്ഷംരൂപയും പഞ്ചായത്തിന്റെ ഏഴുലക്ഷവും ഉപയോഗിച്ച് നിർമിച്ച സ-്​മാർട്ട് അങ്കണവാടി മന്ത്രി പി പ്രസാദ് ഉദ്ഘാടനംചെയ-്​തു.​ കെട്ടിടം സ-്​മാർട്ടാകുന്നതിനപ്പുറം കുഞ്ഞുങ്ങളെ സ-്​മാർട്ടാക്കുകയായിരിക്കണം പ്രധാനമെന്നും കുഞ്ഞുങ്ങൾക്ക് വീടിനെക്കാൾ വലിയ വീടായി അങ്കണവാടികൾ മാറണമെന്നും മന്ത്രി പറഞ്ഞു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. പി എൻ പ്രമോദ് നാരായൺ എംഎൽഎ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്​ എസ് രജനി, പഞ്ചായത്ത് പ്രസിഡന്റ്​ ബി വിനോദ്, ഭരണിക്കാവ് ബ്ലോക്ക് അസി. എക-്​സിക്യൂട്ടീവ് എൻജിനിയർ എച്ച് സനൂജ, പഞ്ചായത്ത് വൈസ--്​പ്രസിഡന്റ്​ നദീറ നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ ആർ സുജ, പഞ്ചായത്തംഗം കെ അജയഘോഷ്, ജെ അക്ഷിത, ആർ ശശി, ബി രാജലക്ഷ-്​മി, ഐ ആശ, ആർ രതി, സുമി ഉദയൻ, എൽ വത്സല, ദീപ പ്രസന്നൻ, എൽ സജികുമാർ, ജെ മായാലക്ഷ-്​മി, വിരാജ് തമ്പുരാൻ, കെ ടി ഷീബ, എൽ സിബി, സുശീല, എം ബിന്ദു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home