രക്തസാക്ഷി എസ് സിയാദിനെ അനുസ്‌മരിച്ചു

രക്തസാക്ഷി എസ് സിയാദ് അനുസ്‌മരണ സമ്മേളനം സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്യുന്നു
കായംകുളം
കഞ്ചാവ് – ക്വട്ടേഷൻ – ഗുണ്ടാ മാഫിയാ സംഘം കൊലപ്പെടുത്തിയ സിപിഐ എം – ഡിവൈഎഫ്ഐ നേതാവ് എസ് സിയാദിന്റെ ആറാം രക്തസാക്ഷിത്വ വാർഷികദിനം സിപിഐ എം എരുവ ലോക്കൽകമ്മിറ്റി നേത്യത്വത്തിൽ ആചരിച്ചു. അശോകജങ്ഷനിൽ പ്രകടനവും അനുസ്‌മരണ സമ്മേളനവും നടന്നു. രക്തസാക്ഷിമണ്ഡപത്തിൽ സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ പതാക ഉയർത്തി. അനുസ്‌മരണ സമ്മേളനം സംസ്ഥാന കമ്മിറ്റിഅംഗം കെ പ്രസാദ് ഉദ്ഘാടനംചെയ്തു. സംഘാടകസമിതി ചെയർമാൻ കെ പി മോഹൻദാസ് അധ്യക്ഷനായി. ജില്ലാകമ്മിറ്റിയംഗം പി ഗാനകുമാർ, ഏരിയാസെക്രട്ടറി ബി അബിൻഷാ, ഏരിയാ കമ്മിറ്റി അംഗങ്ങളായ പി അരവിന്ദാക്ഷൻ, വി പ്രഭാകരൻ, എസ് നസിം, എൻ ശിവദാസൻ, സംഘാടകസമിതി കൺവീനർ ജെ കെ നിസാം, എം എ സമദ്, വൈ നാസർ എന്നിവർ സംസാരിച്ചു.










0 comments