നഗരസഭ കണ്ടില്ലെന്ന് നടിയ്ക്കുന്നു
മലയൻ തോട്ട് മാലിന്യത്തില്‍ മുങ്ങി

മലയൻ തോട്ടിൽ പ്ലാമൂട് ഭാഗത്ത് അടിഞ്ഞുകൂടിയ മാലിന്യം
കായംകുളം
മലയൻ തോട്ടിൽ മാലിന്യം തള്ളി ഒഴുക്ക് നിലച്ചു. നഗരസഭാ നടപടി സ്വീകരിക്കാൻ മടിക്കുന്നതോടെ തോട് മാലിന്യകൂമ്പാരമായി. നഗരസഭ പരിധിയിലെ വളഞ്ഞ നടക്കാവ് ജങ്ഷന്‍ മുതൽ കൃഷ്ണപുരം വരെയാണ് മലയൻ തോട് കടന്നുപോകുന്നത്. തോടുമുഴുവന്‍ മൃഗാവശിഷ്ടം അടക്കമുള്ള മാലിന്യങ്ങളും പ്ലാസ്റ്റിക്കുകളും കൊണ്ടു നിറഞ്ഞു. പോള പായലുകൾ നിറഞ്ഞതിനാൽ പല ഭാഗങ്ങളിലും വെള്ളം ഒഴുക്ക് തടസപ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയിൽ മാലിന്യങ്ങൾ അടിഞ്ഞുകൂടിയതിനാൽ പകർച്ചവ്യാധി പടരുമെന്ന ഭീതിയിലാണ് ജനങ്ങൾ. നാട്ടുകാർ നിരവധി തവണ പരാതി നല്‍കിട്ടും നഗരസഭ ഭരണ സമിതി മലയന്തോട് മാലിന്യ വിമുക്തമാക്കാൻ വിസ്സമതിയ്ക്കുകയാണ്. എലിപ്പനിയും ഷിഗല്ലയും മറ്റ് സാംക്രമിക രോഗങ്ങളും പടരുന്ന സാഹചര്യത്തില്‍ തോട്ടിലെ മാലിന്യ കൂമ്പാരങ്ങള്‍ രോഗവ്യാപനത്തിന് ആക്കംകൂട്ടുകയാണ്. മുൻകാലങ്ങളിൽ മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായി മലയന്തോട് ശുചീകരിക്കുന്നത് പതിവായിരുന്നു. അടിയന്തരമായി പ്രശ്നത്തില്‍ നടപടി സ്വീകരിക്കണമെന്ന് എൽഡിഎഫ് പാർലമെന്റ് പാർട്ടി ലീഡർ എസ് കേശുനാഥും കൗൺസിലർ അനിതാ ഷാജിയും ആവശ്യപ്പെട്ടു.








0 comments