ad
Deshabhimani

"മലയാളശ്രീ' പദ്ധതിക്ക് തുടക്കമായി

launched

മുതുകുളം കെ വി സംസ്‍കൃത ഹയർസെക്കൻഡറി സ്‍കൂളിൽ 'മലയാളശ്രീ' ഓറിയന്റൽ സ്‍കൂൾ ഭാഷാ പഠനപദ്ധതി 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 13, 2026, 12:00 AM | 1 min read

കാർത്തികപ്പള്ളി ​

സംസ്ഥാനത്തെ ഓറിയന്റൽ സ്‌കൂളുകളിലെ വിദ്യാർഥികൾക്ക് മലയാള ഭാഷാപഠനത്തിന് അവസരമൊരുക്കുന്ന ‘മലയാളശ്രീ' പദ്ധതിയുടെ മുതുകുളം കെ വി സംസ്‌കൃത ഹയർസെക്കൻഡറി സ്‌കൂളിൽ ആരംഭിച്ചു. മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ടി എസ് താഹ ഉദ്‌ഘാടനംചെയ്‌തു. മുതുകുളം പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് ജി എസ് ബൈജു അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് നിഷ സാംജിത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സുനിൽ സൂര്യമംഗലം, ഗീത ശ്രീജി, സ്‌കൂൾ മാനേജർ ഡോ. ഹിമാരാജ്, പിടിഎ പ്രസിഡന്റ് പി വിദ്യ, വൈസ്‌പ്രസിഡന്റ് എസ് ആഷിക്, പ്രിൻസിപ്പൽ എസ് കൃഷ്‌ണകുമാരി, ഹെഡ്മാസ്‌റ്റർ കെ ആർ രാകേഷ് എന്നിവർ സംസാരിച്ചു. കേരള സംസ്ഥാന സാക്ഷരത മിഷൻ ഓറിയന്റൽ സ്‌കൂളുകളുമായി ചേർന്ന് പൊതുവിദ്യാഭ്യാസവകുപ്പിന്റെയും എസ്‌സിഇആർടിയുടെയും സഹകരണത്തോടെയാണ് പഠനപദ്ധതി നടപ്പാക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home