ad
Deshabhimani

ദേശീയ പണിമുടക്ക് വിജയിപ്പിക്കുക:
സംയുക്ത ട്രേഡ് യൂണിയൻ

സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ  എഐടിയുസി 
സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യുന്നു

സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ എഐടിയുസി 
സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jan 29, 2026, 01:24 AM | 1 min read

ആലപ്പുഴ

കേന്ദ്രസർക്കാരിന്റെ ജനദ്രോഹ- തൊഴിലാളിവിരുദ്ധ നയങ്ങൾക്കെതിരെ ഫെബ്രുവരി 12ന് ട്രേഡ് യൂണിയനുകൾ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് വിജയിപ്പിക്കാൻ സംയുക്ത ട്രേഡ് യൂണിയൻ ജില്ലാ കൺവൻഷൻ ആഹ്വാനം ചെയ്തു. സമസ്‌ത മേഖലയിലെ ജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകൾക്കെതിരായ ശക്തമായ തൊഴിലാളി പ്രക്ഷോഭത്തിന്റെ ഭാഗമാണ് പണിമുടക്ക്. cകൺവൻഷൻ എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ്‌ ഉദ്ഘാടനംചെയ്തു. പുന്നപ്ര വയലാർ സ്മാരക ഹാളിൽ ചേർന്ന കൺവൻഷനിൽ സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി പി ഗാനകുമാർ അധ്യക്ഷനായി. സിഐടിയു ജില്ലാ പ്രസിഡന്റ് എച്ച് സലാം എംഎൽഎ, സംസ്ഥാന കമ്മിറ്റി അംഗം വി എസ് മണി, എഐടിയുസി ജില്ലാ പ്രസിഡന്റ് അഡ്വ. വി മോഹൻദാസ്, ജില്ലാ സെക്രട്ടറി ഡി പി മധു, ടിയുസിഐ ജില്ലാ പ്രസിഡന്റ് സലീം ബാബു, സേവാ ജില്ലാ സെക്രട്ടറി പി സി വിനോദിനി, സിഐടിയു ഭാരവാഹികളായ വി ബി അശോകൻ, പി പി പവനൻ, അഡ്വ. പ്രദീപ്തി, ബികെഎംയു നേതാവ് ആർ അനിൽകുമാർ, കെടിയുസി എം നേതാവ് അബ്ദുള്ള, ടിയുസിഐ ജില്ലാ സെക്രട്ടറി കെ വി ഉദയഭാനു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home