Deshabhimani

മകം പടയണി ഇന്ന് 
പൂരം പടയണി നാളെ

padayani

നീലംപേരൂർ പൂരം പടയണിയിൽ ഗന്ധർവ കോട്ടയുടെ കാവലാളായ 
കാവൽ പിശാച് പടയണി കളത്തിൽ എഴുന്നള്ളിയപ്പോൾ

വെബ് ഡെസ്ക്

Published on Sep 20, 2025, 12:09 AM | 1 min read

ചങ്ങനാശേരി

നീലംപേരൂർ പൂരം പടയണിക്ക് ഞായറാഴ്ച സമാപനമാവും. ശനിയാഴ്ച മകം പടയണിയും തുടർന്ന് ഞായറാഴ്ച പൂരം പടയണിയും നടക്കും. മകം പടയണി ദിനത്തിൽ വേലയന്നങ്ങൾക്കൊപ്പം വല്യന്നങ്ങളുടെ വരവറിയിച്ച് അടിയന്തരക്കോലമായ അമ്പലക്കോട്ട എഴുന്നള്ളും. കാർഷിക സംസ്കാരവുമായി പടയണിയുടെ ബന്ധത്തെ സൂചിപ്പിക്കുന്നതാണ്‌ മകം പടയണി. നെല്ലിന്റെ നാളായ മകം നാളിലാണ് മകം പടയണി. രാത്രി 11ന് കുടംപൂജകളിക്കും തോത്താകളിക്കും ശേഷം വിളവെടുപ്പ് ഉത്സവത്തെ ഓർമിപ്പിച്ച് വേലകളി നടക്കും. തുടർന്ന് രാത്രി 11ഓടെ പടയണികളത്തിൽ അമ്പലക്കോട്ട എത്തും. വെള്ളിയാഴ്ച രാത്രി അടിയന്തരക്കോലമായി കാവൽപിശാച് പടയണികളത്തിൽ എത്തി. മകം പടയണിയിൽ അമ്പല കോട്ടയാണ് പ്രധാന കോലം. തടിയിൽ തീർത്ത ചട്ടക്കൂടിനുമുകളിൽ വാഴപ്പോള ഉപയോഗിച്ച് മേഞ്ഞാണ് അമ്പലക്കോട്ട നിർമിക്കുന്നത്. ഇതിന്‌ മുകളിൽ ചെത്തിപ്പുവ്, താമര ഇലകൾ, കുരുത്തോല എന്നിവ ഉപയോഗിച്ച് അലങ്കരിക്കും. വായ്‌പാട്ടിന്റെ താളത്തിൽ ചൊല്ലുന്ന കൃഷ്ണ‌സ്തുതികളുടെ അകമ്പടിയോടെയാണ് അമ്പലക്കോട്ട കളത്തിൽ എത്തുന്നത്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home