ad
Deshabhimani

എം എ അലിയാർ സ്‌മാരക മന്ദിരം തുറന്നു

anusmaranam
വെബ് ഡെസ്ക്

Published on Mar 29, 2026, 12:16 AM | 1 min read

കായംകുളം ​

സിപിഐ എം പത്തിയൂർ ലോക്കൽ കമ്മിറ്റി ഓഫീസായ എം എ അലിയാർ സ്‌മാരക മന്ദിരം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ ഉദ്ഘാടനംചെയ്തു. പത്തിയൂർ ആറാട്ടുകുളത്തിന് സമീപമാണ് ഓഫീസ്. പി ശ്രീധരൻ സ്‌മാരക കോൺഫറൻസ് ഹാൾ ജില്ലാ സെക്രട്ടറി ആർ നാസർ ഉദ്ഘാടനംചെയ്തു. നേതാക്കളുടെ ഫോട്ടോ സംസ്ഥാന കൺട്രോൾ കമീഷൻ ചെയർമാൻ കെ എച്ച് ബാബുജാൻ അനാച്ഛാദനംചെയ്തു. ഏരിയ കമ്മിറ്റി അംഗം വി പ്രഭാകരൻ അധ്യക്ഷനായി. എൽഡിഎഫ് സ്ഥാനാർഥി അഡ്വ യു പ്രതിഭ, ഷെയ്ക് പി ഹാരീസ്, ബി അബിൻഷാ, കെ ബി പ്രശാന്ത്, ആർ രാജേഷ് എന്നിവർ സംസാരിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി ലോക്കലിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു.വിവിധ കലാപരിപാടികളും നടന്നു.


തട്ടിപ്പല്ലാതെ കോൺഗ്രസിന് 
ഒന്നും സാധിക്കില്ല: എം വി ഗോവിന്ദൻ

സ്വന്തം ലേഖകൻ

കായംകുളം

തട്ടിപ്പ് നടത്താനും നുണപറയാനുമല്ലാതെ കോൺഗ്രസിന് മറ്റൊന്നും സാധിക്കില്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പത്തിയൂർ ലോക്കൽ കമ്മിറ്റി ഓഫീസ് എം എ അലിയാർ സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ചൂരൽമല പുനരധിവാസത്തിനായി സർക്കാരിന് പണം നൽകാതെ പ്രത്യേക ആപ്പുണ്ടാക്കി കോൺഗ്രസ്‌ പണം സ്വരൂപിച്ചു. ലഭിച്ച പണത്തിന്റെ ഒരു കണക്കുമില്ല. ആപ്പുമില്ല. നുണയാണ് യുഡിഎഫിന്റെ ആയുധം. ദിവസവും പുതിയ പുതിയ കള്ളങ്ങൾ പറയുകയാണ്. ആർഎസ്എസിനെ പ്രതിരോധിച്ച് മുന്നേറിയ സിപിഐ എമ്മിനെ കുറിച്ചാണ് കോൺഗ്രസും ലീഗും ഡീൽ ആരോപിക്കുന്നത്. സംഘപരിവാറിനെതിരെ പൊരുതിയ സിപിഐ എമ്മിന്റെ നൂറുകണക്കിന് സഖാക്കളെ അവർ കൊന്നുകളഞ്ഞിട്ടുണ്ട്. മുസ്ലിം സമുദായത്തെ കള്ളം പ്രചരിപ്പിച്ച് ഭയപ്പെടുത്തുകയാണ് കോൺഗ്രസും ലീഗും–അദ്ദേഹം പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home