ad
Deshabhimani

ഗ്രന്ഥശാലാ 
പ്രവർത്തകരെ ആദരിച്ചു

library

മുതുകുളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിൽ "അക്ഷരമുദ്ര' ആദരിക്കൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Jul 18, 2026, 12:09 AM | 1 min read

കാർത്തികപ്പള്ളി

മുതുകുളം വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളിന്റെ നേതൃത്വത്തിൽ വായനപക്ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘അക്ഷരമുദ്ര' ആദരിക്കൽ കാർത്തികപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജി സന്തോഷ്‌കുമാർ ഉദ്ഘാടനംചെയ്‌തു. മുതുകുളം പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഗ്രന്ഥശാലകളുടെ പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു. ചന്ദ്രബാനർജി പണിക്കർ അധ്യക്ഷനായി. താലൂക്ക് ലൈബ്രറി കൗൺസിൽ ജോയിന്റ് സെക്രട്ടറി എൻ രാമചന്ദ്രൻനായർ, കെ വിജയകുമാർ, തോമസ് വർഗീസ്, പ്രിൻസിപ്പൽമാരായ ഐ സിന്ധു, എം പി സുധ, പ്രധാനാധ്യാപിക ജെ ജ്യോതി, ആർ മുരളീധരൻ, കെ എൽ ബിന്ദു എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home