ഗ്രന്ഥശാലാ കെട്ടിടം തുറന്നു

വള്ളികുന്നം വായനശാലയ്ക്ക് എം എസ് അരുൺകുമാർ എംഎൽഎയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച ഗ്രന്ഥശാലാ കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്‌ഘാടനംചെയ്യുന്നു
ചാരുംമൂട്
വള്ളികുന്നം വായനശാലയ-്‌ക്ക് എം എസ് അരുൺകുമാർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് അനുവദിച്ച 30 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ഗ്രന്ഥശാലാ കെട്ടിടം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനംചെയ-്‌തു. എം എസ് അരുൺകുമാർ എംഎൽഎ അധ്യക്ഷനായി. ഗ്രന്ഥശാലാ പ്രസിഡന്റ് വി കെ അജിത്ത്, മുൻ എംപി സി എസ് സുജാത, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ രഘുപ്രസാദ്, സംസ്ഥാന ലൈബ്രറി കൗൺസിലംഗം വള്ളികുന്നം രാജേന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം നികേഷ് തമ്പി, എഴുത്തുകാരൻ ഇലപ്പിക്കുളം രവീന്ദ്രൻ, താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ എസ് സലീംകുമാർ, വായനശാല സെക്രട്ടറി വി കെ ശ്രീകുമാർ, പഞ്ചായത്തംഗം ബിജി പ്രസാദ്, ജെ രവീന്ദ്രനാഥ് എന്നിവർ സംസാരിച്ചു. ചടങ്ങിൽ ഗായകരായ നിഹാര, ഇശൽ എന്നിവരെ മന്ത്രി ഉപഹാരം നൽകി അനുമോദിച്ചു.










0 comments