Deshabhimani

കായംകുളത്തിന്റെ വികസന മുന്നേറ്റത്തിന് വഴിയൊരുക്കിയത് കിഫ്ബി

kiffb

കിഫ്ബി ഫണ്ടിൽ പൂർത്തീകരിച്ച കായംകുളം ഗവ.ബോയ്സ് ഹയർ സെക്കന്‍ഡറി സ്കൂളിലെ ബഹുനില മന്ദിരം

വെബ് ഡെസ്ക്

Published on Oct 17, 2026, 12:17 AM | 1 min read

കായംകുളം​

എൽഡിഎഫ് സർക്കാരിന്റെ കാലത്ത് കായംകുളം അസംബ്ലി നിയോജക മണ്ഡലത്തിന്റ സമഗ്ര വികസനത്തിന് വഴിയൊരുക്കിയത് കിഫ്ബി ഫണ്ടിലൂടെ നടപ്പാക്കിയ പദ്ധതികൾ. 64 കോടിയോളം ചെലവഴിച്ച് താലൂക്ക് ആശുപത്രിയിൽ നിർമാണം പൂർത്തീകരിച്ച അത്യാധുനിക സൗകര്യങ്ങളോടെയുള്ള ബഹുനിലമന്ദിരം ശ്രദ്ധേയമായ പദ്ധതികളിലൊന്നാണ്. കൃഷ്‌ണപുരം – മാമ്പ്രക്കന്നേൽ മേൽപ്പാല നിർമാണത്തിന് കിഫ്ബി 31 കോടിയാണ് അനുവദിച്ചത്. മേൽപ്പാല നിർമാണത്തിന് തുടക്കംകുറിക്കുകയും ചെയ്‌തു. 15.03 കോടി രൂപ വിനിയോഗിച്ച് കായംകുളത്ത് മൾട്ടിപ്ലക്‌സ്‌ തിയറ്റർ നിർമാണം അവസാന ഘട്ടത്തിലാണ്. 23 കോടി രൂപ വിനിയോഗിച്ച് ഭഗവതിപ്പടി മല്ലിക്കാട്ടുകടവ് റോഡ്‌ വികസനവും പുതിയ പത്തിയൂർ പാലവും യാഥാർഥ്യമാക്കി. 15.96 കോടി രൂപ വിനിയോഗിച്ച് മനോഹരമായ കായംകുളം കോടതിസമുച്ചയം പണിതു. 5.25 കോടി രൂപ വിനിയോഗിച്ച് ബഹുനില മന്ദിരവും ഓഡിറ്റോറിയവും നിർമിച്ച് കായംകുളം ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്‌കൂളിനെ അന്തർദേശീയ നിലവാരത്തിലേക്ക് ഉയർത്തി. കായംകുളം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലും ബഹുനില മന്ദിരം നിർമാണം അവസാനഘട്ടത്തിലാണ്. രാമപുരം ഗവ. ഹയർസെക്കൻഡറിയിലും ബഹുനില മന്ദിരം നിർമിച്ചു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home