സബ്സിഡി വർധിപ്പിച്ച് രാസവള വിലക്കയറ്റം തടയണം

കർഷകസംഘം ചെങ്ങന്നൂർ ഏരിയ സമ്മേളനം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനംചെയ്യുന്നു
ചെങ്ങന്നൂർ
കേന്ദ്ര, സംസ്ഥാന സർക്കാരുകൾ സബ്സിഡി വർധിപ്പിച്ച് രാസവളങ്ങളുടെ വിലക്കയറ്റം തടയണമെന്ന് കർഷകസംഘം ചെങ്ങന്നൂർ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. വെൺമണി കുറുങ്കാട്ടിൽ ഹാളിൽ (കോടിയേരി ബാലകൃഷ്‌ണൻ നഗർ ) സമ്മേളനം ജില്ലാ പ്രസിഡന്റ് ജി ഹരിശങ്കർ ഉദ്ഘാടനംചെയ്‌തു. ഏരിയ പ്രസിഡന്റ് ടി കെ സുഭാഷ്, കെ ആർ മുരളീധരൻപിള്ള, വി എൻ രവീന്ദ്രൻനായർ, ആർ മഞ്‌ജുളാദേവി എന്നിവർ അടങ്ങുന്ന പ്രസീഡിയം നിയന്ത്രിച്ചു. ആർ മഞ്‌ജുളാദേവി രക്തസാക്ഷിപ്രമേയവും പ്രൊഫ. ബിജി എബ്രഹാം അനുശോചനപ്രമേയവും ഏരിയ സെക്രട്ടറി ബി ബാബു റിപ്പോർട്ടും മുരളി തഴക്കര സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. പി ആർ രമേശ്കുമാർ, സിപിഐ എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം ശശികുമാർ, ജില്ലാ കമ്മിറ്റിയംഗം ആർ രാജേഷ്, ആർ ശശികുമാർ, പ്രൊഫ. ടി എ സുധാകരക്കുറുപ്പ് , എസ് രാമകൃഷ്‌ണൻ, ടി വി അനിൽകുമാർ കെ എസ് ഗോപിനാഥൻ, നെൽസൺ ജോയി, ജെബിൻ പി വർഗീസ്, എ കെ ശ്രീനിവാസൻ, എം കെ മനോജ്, കെ എസ് ഷിജു, ടി കെ സുരേഷ്, റോഷൻ ഫിലിപ്പ് വർഗീസ്, കെ എ സമദ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി കെ സുഭാഷ് (പ്രസിഡന്റ്), ബി ബാബു (സെക്രട്ടറി), മധു ചെങ്ങന്നൂർ (ട്രഷറർ).










0 comments