ഹയര്‍ സെക്കന്‍ഡറി പ്രവേശനോത്സവം

മുതുകുളം കെ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനംചെയ്യുന്നു
ചാരുംമൂട്
ചുനക്കര ഗവ.വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഒന്നാം വർഷ വൊക്കേഷണൽ ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭന ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് അംഗം പി വി ഗോപാലകൃഷ്ണൻ അവാർഡ്ദാനം നടത്തി. പിടിഎ പ്രസിഡന്റ് പി പ്രവീൺ അധ്യക്ഷനായി. കരിയർ ഗൈഡൻസ് ക്ലാസ് പി എം അനീഷ നയിച്ചു. നൂറനാട് പടനിലം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ്‌വൺ പ്രവേശനോത്സവം എം എസ് അരുൺകുമാർ എംഎൽഎ ഉദ്ഘാടനംചെയ്തു. സ്കൂൾ മാനേജർ പി അശോകൻനായർ അധ്യക്ഷനായി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഹരിപ്പാട് നടുവട്ടം വി എച്ച് എസ് എസിൽ പ്രവേശനോത്സവം സ്കൂൾ മാനേജർ സി ജി ജയപ്രകാശ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സാജൻ കെ പനയാറ അധ്യക്ഷനായി. ഗവ. ഗേൾസ് എച്ച് എസ് എസി ൽ പ്ലസ് വൺ പ്രവേശനോത്സവം ഹരിപ്പാട് നഗരസഭ ചെയർപേഴ്സൺ വൃന്ദ എസ് കുമാർ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് പി പ്രദീപ് കുമാർ അധ്യക്ഷനായി. ആയാപറമ്പ് ഗവ ഹയർ സെക്കൻഡറിറി സ്കൂളിലെ പ്ളസ് വൺ പ്രവേശനോൽസവം ജില്ലാ പഞ്ചായത്തംഗം ജോൺ തോമസ് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ സേതുമാധവൻ അധ്യക്ഷനായി. കാര്‍ത്തികപ്പള്ളി മുതുകുളം സമാജം ഹയർ സെക്കൻഡറി സ്കൂളിൽ മുതുകുളം പഞ്ചായത്ത് പ്രസിഡന്റ് ഷീജ സുനിൽ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ചന്ദ്രബാനർജി പണിക്കർ അധ്യക്ഷനായി. കാർത്തികപ്പള്ളി സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ പ്രവേശനോത്സവം സെന്റ് തോമസ് കത്തീഡ്രൽ വികാരി ഫാ.ടി ടി തോമസ് ഉദ്ഘാടന ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് അജിതാദേവി അധ്യക്ഷയായി. പ്രൊഫഷണൽ സോഷ്യൽ വർക്കർ കൗൺസിലർ സ്-മിജിൻ ദത്ത് ഓറിയന്റേഷൻ ക്ലാസ് നയിച്ചു. മുതുകുളം കെ വി സംസ്കൃത ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പ്ലസ് വൺ പ്രവേശനോത്സവം മുതുകുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി എസ് താഹ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ആർ വിദ്യ അധ്യക്ഷയായി. കായംകുളം "ടീമാകാം പുതുയുഗ സ്വപ്നങ്ങൾക്കായി" എന്ന പ്രമേയത്തിൽ കായംകുളം എംഎസ്എം ഹയർസെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവവും മെറിറ്റ് അവാർഡ് വിതരണവും വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ മന്ത്രി അഡ്വ. എം ലിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സിയാദ് മണ്ണാമുറി അധ്യക്ഷനായി. പുതിയവിള കൊപ്പാറേത്ത് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ പ്രവേശനോത്സവവും വിവിധ പരീക്ഷകളില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കലും നടന്നു. മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് സി ഹരികുമാർ അധ്യക്ഷനായി.











0 comments