ഓച്ചിറ ക്ഷേത്രത്തിന്റെ ബജറ്റ് അംഗീകരിച്ചു
ഹൈടെക് അഗതിമന്ദിരം, ഭവനപദ്ധതി...

ഓച്ചിറ ക്ഷേത്ര ഭരണസമിതിയുടെ ബജറ്റ് സെക്രട്ടറി ബി എസ് വിനോദ് അവതരിപ്പിക്കുന്നു
കായംകുളം
ഓച്ചിറ പരബ്രഹ്‌മ ക്ഷേത്ര ഭരണസമിതിയുടെ ബജറ്റ് ക്ഷേത്ര പൊതുഭരണസമിതി അംഗീകരിച്ചു. 164,43,11,379 രൂപ വരവും 164,38,87,313 രൂപ ചെലവുമായ ബജറ്റ് സെക്രട്ടറി ബി എസ് വിനോദ് അവതരിപ്പിച്ചു. നിർധനകുടുംബങ്ങൾക്ക് വീട് നൽകുന്ന പദ്ധതിക്കായി ഒരുകോടി രൂപ നീക്കിവച്ചിട്ടുണ്ട്. ക്ഷേത്ര ഭരണപരിധിയിൽപ്പെട്ട 52 കരയിലും ഒരു വീട് വീതം നിർമിച്ചുനൽകും. ഹൈടെക് അഗതി മന്ദിരം, കൺവൻഷൻ സെന്റർ, ശൗചാലയം, എട്ടുകണ്ടം നവീകരണം, ക്ഷേത്രക്കുളം നിർമാണം എന്നിവയ്‌ക്കുവേണ്ടിയും പണം നീക്കിവച്ചിട്ടുണ്ട്. പ്രസിഡന്റ് രാജീവ് ആർ കടകമ്പള്ളി അധ്യക്ഷനായി. രക്ഷാധികാരി അഡ്വ. കെ ഗോപിനാഥൻ ദീപം തെളിയിച്ചു. വൈസ്‌പ്രസിഡന്റ് ആർ ഡി പത്മകുമാർ, ട്രഷറർ സാഗർ മക്കാടം, എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ എൻ രവി, പി കെ വിക്രമൻ, കെ പത്മകുമാർ, കെ ആർ കുസുമൻ, ശിവപ്രസാദ് മണ്ണാശേരിൽ, നന്ദകുമാർ, കെ പ്രതാപൻ തുടങ്ങിയവർ സംസാരിച്ചു.










0 comments