ad
Deshabhimani

ജീവിതശൈലീരോഗ പ്രതിരോധം

ഹെൽത്ത് ക്ലബ്‌ സംഘാടകസമിതിയായി

ചേർത്തല നഗരസഭയിൽ ആരോഗ്യക്കൂട്ട്‌ പദ്ധതിയിൽ ഹെൽത്ത്‌ ക്ലബ്‌ രൂപീകരണത്തിന്‌ സംഘാടകസമിതി രൂപീകരണ യോഗത്തിൽനിന്ന്‌

ചേർത്തല നഗരസഭയിൽ ആരോഗ്യക്കൂട്ട്‌ പദ്ധതിയിൽ ഹെൽത്ത്‌ ക്ലബ്‌ രൂപീകരണത്തിന്‌ സംഘാടകസമിതി രൂപീകരണ യോഗത്തിൽനിന്ന്‌

വെബ് ഡെസ്ക്

Published on May 15, 2026, 12:57 AM | 1 min read

ചേർത്തല

ജീവിതശൈലി രോഗങ്ങളെ ചെറുക്കുക ലക്ഷ്യമിട്ട് ചേർത്തല നഗരസഭ തുടങ്ങുന്ന ഹെൽത്തി ചേർത്തല ആരോഗ്യക്കൂട്ട് പദ്ധതിയിൽ ഹെൽത്ത് ക്ലബ് രൂപീകരണത്തിന്‌ നഗരസഭാതല സംഘാടകസമിതി രൂപീകരിച്ചു. നഗരസഭാധ്യക്ഷൻ എസ് സോബിൻ ഉദ്ഘാടനംചെയ്‌തു. ഉപാധ്യക്ഷ എൻ എൽ വത്സലകുമാരി അധ്യക്ഷയായി. സ്ഥിരംസമിതി അധ്യക്ഷൻ എസ് സനീഷ് സ്വാഗതവും സെക്രട്ടറി ടി കെ സുജിത് നന്ദിയും പറഞ്ഞു. ​ജീവിതശൈലീരോഗ പ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും വാർഡ് അടിസ്ഥാനത്തിലാണ് ഹെൽത്ത് ക്ലബ്‌ രൂപീകരണം. 30നും 60നും ഇടയിൽ പ്രായക്കാരെ പരിശോധിച്ച്‌ ജീവിതശൈലീരോഗ സാധ്യത നിർണയിക്കലാണ് ആദ്യഘട്ടം. രോഗസാധ്യതയുള്ളവരെ കണ്ടെത്തി വാർഡിലെ പ്രതിദിന വ്യായാമകേന്ദ്രങ്ങളിൽ എത്തിക്കും. രോഗസാധ്യത കുറയ്‌ക്കാൻ വ്യായാമവും ഭക്ഷണക്രമവും ഉറപ്പാക്കും. ​താലൂക്ക് ആശുപത്രി ആർഎംഒ ഡോ. അജ്മൽ ആരോഗ്യക്കൂട്ട്‌ പദ്ധതിയുടെ ആമുഖം അവതരിപ്പിച്ചു. ഹോമിയോ ആശുപത്രി മെഡിക്കൽ ഓഫീസർ ഡോ. സി എസ്‌ റിഫ്‌ന പദ്ധതി വിശദീകരിച്ചു. ഡയറ്റീഷ്യൻ ശാലിനി ഭക്ഷണക്രമങ്ങളും കായികാധ്യാപകൻ ഡിവൈൻ വ്യായാമക്രമങ്ങളും അവതരിപ്പിച്ചു. ​ഭാരവാഹികൾ: എസ് സോബിൻ(ചെയർമാൻ), എസ് സനീഷ് (വർക്കിങ്‌ ചെയർമാൻ), എൻ എൻ വത്സലകുമാരി, കെ സി ആന്റണി, സുരേഷ്‌കുമാർ, ഡോ. ജെ ജ്യോതി, ഡോ. ഷീജ(വൈസ് ചെയർപേഴ്‌സൺമാർ), ഡോ. എസ്‌ ആർ അമീന (ജനറൽ കൺവീനർ). ഡോ. സി എസ്‌ റിഫ്‌ന(കൺവീനർ), പി സന്ദേശ്(ജോ. കൺവീനർ), ടി കെ സുജിത്ത്‌(സെക്രട്ടറി), ഡിവൈൻ, എ ആർ ശാലിനി(പ്രോജക്‌ട്‌ കോ-–ഓർഡിനേറ്റർമാർ).



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home