ad
Deshabhimani

ഗുരുമന്ദിരം വളൂത്തറ റോഡ്‌ സമർപ്പിച്ചു

road

ഭരണിക്കാവ് പഞ്ചായത്ത് ഗുരുമന്ദിരം – വളൂത്തറ റോഡ്‌ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Mar 14, 2026, 12:26 AM | 1 min read

കായംകുളം

ഭരണിക്കാവ് പഞ്ചായത്ത് ഗുരുമന്ദിരം – വളൂത്തറ റോഡ്‌ യു പ്രതിഭ എംഎൽഎ ഉദ്ഘാടനംചെയ്‌തു. എംഎൽഎ ഫണ്ടിൽനിന്ന്‌ 17 ലക്ഷം രൂപ വിനിയോഗിച്ചാണ് റോഡ്‌ നിർമിച്ചത്. ഭരണിക്കാവ് പഞ്ചായത്ത് പ്രസിഡന്റ് ജി രമേശ്കുമാർ അധ്യക്ഷനായി. യോഗത്തിൽ ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ്‌പ്രസിഡന്റ് സിബി വർഗീസ്, ഭരണിക്കാവ് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ എ എം ഹാഷിർ, എം മനോജ്കുമാർ, പഞ്ചായത്തംഗങ്ങളായ ഷാദിയ നൗഷാദ്, യു അനന്ദു, എസ് അജോയ്കുമാർ, കെ ദീപ, ഷൈലജ ഹാരീസ്, നികേഷ് തമ്പി, ആർ ഗംഗാധരൻ എന്നിവർ പങ്കെടുത്തു.



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home