കളറായി ഗ്രാഡുവേഷനും പ്രവേശനമേളയും

ചാരമംഗലം ഗവ. ഡി വി ഹയർ സെക്കൻഡറി സ്‌കൂളിലെ ഗ്രാഡുവേഷനും പ്രവേശനമേളയും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
ചാരമംഗലം ഗവ. ഡി വി ഹയർ സെക്കൻഡറി സ്‌കൂളിലെ ഗ്രാഡുവേഷൻ ചടങ്ങും പ്രവേശന മേളയും ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ എസ് രാധാകൃഷ്ണൻ ഉദ്ഘാടനംചെയ്തു. ഒന്നാംക്ലാസിലേക്ക് പ്രവേശനം നേടുന്ന കുട്ടികളുടെ അപേക്ഷ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം സന്തോഷ്‌കുമാർ ഏറ്റുവാങ്ങി. പിടിഎ പ്രസിഡന്റ് എം ടി ഗിരിപ്രസാദ് അധ്യക്ഷനായി. പഞ്ചായത്തംഗങ്ങളായ ജി മുരളി, പി അക്ബർ, എക്സിക്യൂട്ടീവംഗം സിബി എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ രശ്മി സ്വാഗതവും പ്രധാനാധ്യാപിക മിനി നന്ദിയും പറഞ്ഞു.
ഒന്നാംക്ലാസിലേക്ക് എത്തിയ കിൻഡർ വിഭാഗം കുട്ടികൾക്കാണ് സർട്ടിഫിക്കറ്റുകൾ നൽകിയത്. ഗ്രാഡുവേഷൻ ചടങ്ങ് ആദ്യമായാണ് സംഘടിപ്പിക്കുന്നത്. കുഞ്ഞുങ്ങളുടെ വർണാഭമായ കലാവിരുന്നോടെയാണ് ആരംഭിച്ചത്. എസ്‌പിസി, എൻസിസി, സ്കൗട്ട് വിഭാഗം കുട്ടികളും രക്ഷാകർത്താക്കളും അധ്യാപകരുമടക്കം നിരവധി പേർ പങ്കെടുത്തു.











0 comments