ചുനക്കര ക്ഷേത്രത്തിൽ സ്വർണക്കൊടിമരം പ്രതിഷ്ഠിച്ചു

ചുനക്കര തിരുവൈരൂർ ശ്രീമഹാദേവർക്ഷേത്രത്തിൽ ക്ഷേത്ര തന്ത്രി കീഴ്ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന സ്വർണക്കൊടിമര പ്രതിഷ്ഠ
ചാരുംമൂട്
ചുനക്കര തിരുവൈരൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ സ്വർണക്കൊടിമരം പ്രതിഷ്ഠിച്ചു. തന്ത്രി കീഴ്ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട് മുഖ്യകാർമികനായി. സമർപ്പണ സമ്മേളനത്തിൽ ഭരണസമിതി പ്രസിഡന്റ് യു അനിൽകുമാർ അധ്യക്ഷനായി. കൊടിമര ശിൽപ്പി അനന്തനാചാരി, പറക്കാട്ട് ജ്വല്ലറി എംഡി പ്രീതി പ്രകാശ്, കൊടിമര സ്ഥപതി കുഴിക്കാട്ടില്ലം അഗ്നിശർമൻ, കീഴ്‌ത്താമരശേരി മഠത്തിൽ രമേശ് ഭട്ടതിരിപ്പാട്, മേൽശാന്തി ശീരാവള്ളി ഇല്ലത്ത് എം പരമേശ്വരൻ നമ്പൂതിരി എന്നിവരെ ആദരിച്ചു. ഭരണസമിതി സെക്രട്ടറി ആർ സുരേഷ്‌കുമാർ, ഭാരവാഹികളായ പി ബാലകൃഷ്ണപിള്ള, എ ജി അരുൺ, സഹദേവൻനായർ, സി വി രാജീവ്,എസ് സനിൽകുമാർ,കെ കോമളൻ, മുൻ സെക്രട്ടറി ബാബുരാജ്, എം ഹരികൃഷ്ണൻ, പി വിശ്വനാഥൻനായർ, ഗംഗാധരൻപിള്ള, കെ രവീന്ദ്രൻ, ഗോപാലക്കുറുപ്പ്, മധുസൂദനൻപിള്ള എന്നിവർ സംസാരിച്ചു. ധ്വജപ്രതിഷ്ഠയുടെ ഭാഗമായുള്ള ഉത്സവം 24 മുതൽ 29 വരെ ആഘോഷിക്കും. വെള്ളി രാവിലെ ഒന്പതിനാണ് കൊടിയേറ്റ്.










0 comments