ബിഷപ്‌മൂറിൽ പൂർവവിദ്യാർഥികളുടെ ആഗോള സംഗമം

മാവേലിക്കര ബിഷപ്മൂർ കോളേജിൽ പൂർവവിദ്യാർഥികളുടെ ആഗോള സംഗമം അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി ഉദ്ഘാടനംചെയ്യുന്നു. മന്ത്രി സജി ചെറിയാൻ സമീപം
മാവേലിക്കര
ബിഷപ്മൂർ കോളജ് വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി പൂർവവിദ്യാർഥികളുടെ ആഗോള സംഗമം ‘രിഗമ’ സംഘടിപ്പിച്ചു. അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃത സ്വരൂപാനന്ദപുരി ഉദ്ഘാടനംചെയ്തു. ഗ്ലോബൽ മീറ്റ് ചെയർമാൻ കെ ജി മുകുന്ദൻ അധ്യക്ഷനായി. സിഎസ്ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഡിജിറ്റൽ ആൽബം പ്രകാശിപ്പിച്ചു. മന്ത്രി സജി ചെറിയാൻ പൂർവ അധ്യാപകരെ ആദരിച്ചു. കലാകമലദളം പരിപാടി സംവിധായകൻ കമൽ ഉദ്ഘാടനംചെയ്തു. എംഎൽഎമാരായ എം എസ് അരുൺകുമാർ, പി എൻ പ്രമോദ് നാരായണൻ, തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് ഡോ. കെ മോഹൻകുമാർ, നൈനാൻ സി കുറ്റിശേരിൽ, പ്രിൻസിപ്പൽ ഡോ. രഞ്ജിത് മാത്യു ഏബ്രഹാം, ഗ്ലോബൽ മീറ്റ് സെക്രട്ടറി എസ് ജോസഫ്, നബീർ അബ്‌ദുൽ കരീം, ക്രിസ്റ്റീന ചെറിയാൻ എന്നിവർ സംസാരിച്ചു. പൂർവ അധ്യാപക, വിദ്യാർഥികളുടെ കൂടിക്കാഴ്‌ചയായ മിത്രസത്രവും കളിക്കൂട്ടം കലാപരിപാടിയും നടന്നു. ഡോ. ഷേർളി പി ആനന്ദ്, ഡോ. ടി ജെ ശ്രീലേഖ എന്നിവർ നേതൃത്വംനൽകി. കോളജ് വിദ്യാർഥികളുടെ രംഗപൂജ, അധ്യാപകരുടെ സംഘനൃത്തം, കഥകളി, ഡോ.അലക്‌സ് വള്ളികുന്നത്തിന്റെ "കണക്കു നാറാപിള്ള’ ഏകാംഗനാടകം അരങ്ങേറി. വിവിധ കാലഘട്ടങ്ങളിൽ കോളജിൽ പഠിച്ച ഗായകരായ എബി ജോൺ, രാജൻ കൈനോസ്, പ്രേംനായർ, കെ മനോജ് കുമാർ, തുഷാർ മുരളികൃഷ്‌ണ, സ്വാതി വിജയൻ, ജി ജയകുമാർ, വി എ സജിത്ത്, ടിജുമോൻ, രാജീവ് കോടമ്പള്ളി, കെ മണിക്കുട്ടൻ, ജിനു വി ജോർജ്, ബൈജു എം ആനന്ദ്, ജയകുമാർ ആദിനാട് എന്നിവർ ‘രിഗമ സരിഗമ’ ഗാനോപഹാരം അവതരിപ്പിച്ചു.











0 comments