പിലിക്കോട് പഞ്ചായത്ത് ഉപതെരഞ്ഞെടുപ്പ് എൽഡിഎഫ് സ്ഥാനാർഥി നാമനിർദേശ പത്രിക നൽകി

പിലിക്കോട് പിലിക്കോട് പഞ്ചായത്ത് രണ്ടാംവാർഡ് ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി സിപിഐ എമ്മിലെ ടി ഓമന നാമനിർദേശ പത്രിക നൽകി. വരണാധികാരി രമേശൻ പുന്നത്തിരയൻ മുമ്പാകെ, എൽഡിഎഫ് നേതാക്കളോടപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്. സിപിഐ എം ജില്ലാ കമ്മിറ്റിയംഗം ഇ കുഞ്ഞിരാമൻ, പി കുഞ്ഞിക്കണ്ണൻ, എം വി ചന്ദ്രൻ, കെ മോഹനൻ, രവീന്ദ്രൻ മാണിയാട്ട്, പി വി ഗോവിന്ദൻ, കെ പ്രഭാകരൻ, വി പ്രദീപൻ, ടി ടി വി കുഞ്ഞിരാമൻ എന്നിവർ പങ്കെടുത്തു.









0 comments