മീൻപിടിത്തവല കണ്ടെയ്‌നറിൽ കുരുങ്ങി നശിച്ചു

കണ്ടെയ്നറിൽ കുരുങ്ങി തകരാറിലായ വല കരയിലിറക്കുന്നു
ഹരിപ്പാട്
മീൻപിടിത്തത്തിനിടെ വലയടക്കമുള്ള ഉപകരണങ്ങൾ കടലിന്റെ അടിത്തട്ടിൽ കിടന്ന കണ്ടെയ്നറിൽ കുരുങ്ങി നശിച്ചു. ആറാട്ടുപുഴ കള്ളിക്കാട് കുറുങ്ങാട്ട് വിനോദിന്റെ "പൊന്നുതമ്പുരാൻ' എന്ന വള്ളത്തിലെ വലയും അനുബന്ധ സാമഗ്രികളുമാണ് തകർന്നത്. ശനിയാഴ-്‌ച അഴീക്കൽ പടിഞ്ഞാറു ഭാഗത്തായിരുന്നു സംഭവം. 800 കിലോഗ്രാമോളം വല, റോപ്പ്, ഈയക്കട്ടികൾ എന്നിവ നശിച്ചു. ഏഴുലക്ഷത്തോളം രൂപയുടെ നഷ-്‌ടമുണ്ടായതായി വിനോദ് ആറാട്ടുപുഴ മൽസ്യഭവനിൽ നൽകിയ പരാതിയിൽ അറിയിച്ചു.









0 comments