ad
Deshabhimani

ഇടശേരിക്കാവിൽ തീപിടിച്ചു

fire

ഇടശേരിക്കാവിൽ അഗ്നിരക്ഷാസേന തീ അണയ്‌ക്കുന്നു

വെബ് ഡെസ്ക്

Published on Dec 27, 2025, 12:24 AM | 1 min read

മാവേലിക്കര

നഗരസഭാ ഓഫീസിന് എതിർവശത്തെ ഇടശേരിക്കാവിൽ തീപിടിത്തം. കാവിന്റെ ഒരു ഭാഗവും കാവിനുസമീപം അടഞ്ഞുകിടന്ന മൂന്ന് കടകളും കത്തിനശിച്ചു. വെള്ളി വൈകിട്ട് 5.30 ഓടെയാണ് സംഭവം. ഏതാനും ദിവസംമുമ്പ്‌ ശക്തമായ കാറ്റിൽ കാവിനുള്ളിൽ കടപുഴകി വീണ മരത്തിന്റെ അടിയിൽനിന്ന് പടർന്നുപിടിച്ച തീ കടമുറികളിലേക്ക് വ്യാപിക്കുകയായിരുന്നു. അഗ്നിരക്ഷാസേനയുടെ മാവേലിക്കര യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. പൂട്ടുകള്‍ തകര്‍ത്ത് അകത്തുകയറിയാണ് സേന കടകൾക്കുള്ളിലെ തീയണച്ചത്. ഉള്ളിലുണ്ടായിരുന്ന ഉപകരണങ്ങൾ കത്തിനശിച്ചു. അഗ്നിബാധയുണ്ടാകുന്നതിന് അരമണിക്കൂർ മുമ്പ് നഗരസഭാധ്യക്ഷ, ഉപാധ്യക്ഷ തെരഞ്ഞെടുപ്പിനെ തുടർന്നുള്ള യുഡിഎഫിന്റെ ആഘോഷങ്ങളുടെ ഭാഗമായി ഈ ഭാഗത്ത് മാലപ്പടക്കം പൊട്ടിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home