ഫർണിച്ചർ നിർമാണശാലയിൽ തീപിടിത്തം

ആലപ്പുഴ
ആലപ്പുഴ നഗരത്തിൽ ഫർണിച്ചർ നിർമാണശാല കത്തിനശിച്ചു. ബാപ്പു വൈദ്യർ ജങ്‌ഷനിൽ അക്ഷരവേദി വായനശാലയുടെ സമീപം എസ്‌എംജെ കൻസ്ട്രഷൻ കമ്പനിയുടെ നിർമാണശാലയിൽ ഞായർ രാത്രി 11.30ഓടെയാണ് തീപിടിച്ചത്. വായനശാലയ്‌ക്കും കേടുപാടുകളുണ്ടായി. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആലപ്പുഴ അഗ്നി രക്ഷനിലയത്തിലെ സേനാംഗങ്ങൾ എത്തിയാണ് തീയണച്ചത്. പി പി ചിത്തരഞ്ജൻ എംഎൽഎ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി.










0 comments