Deshabhimani

ആളില്ലാത്ത വീട്ടിൽ മോഷണശ്രമം

വിദേശത്തിരുന്ന് ‘ലൈവ്‌’ കണ്ട വീട്ടുകാര്‍ മോഷണം തടഞ്ഞു

dd

മോഷണശ്രമം നടത്തിയതെന്ന് 
സംശയിക്കുന്ന യുവാക്കളുടെ ദൃശ്യങ്ങൾ

വെബ് ഡെസ്ക്

Published on Nov 18, 2026, 02:31 AM | 1 min read

അമ്പലപ്പുഴ

പൂട്ടികിടക്കുന്ന വീട്ടിൽ മോഷണം നടത്തുന്നത് സിസിടിവി വഴി വിദേശത്തിരുന്ന് വീട്ടുകാര്‍ അറിഞ്ഞ് മോഷണം തടഞ്ഞു. പുറക്കാട് കരൂർ സീനാ മൻസിലിൽ ഖദീജാ ബീവിയുടെ ദേശീയ പാതയോരത്തെ വീട്ടിലാണ് ചൊവ്വ പുലർച്ചെ മോഷണ ശ്രമം. കരൂരുള്ള വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ വിദേശത്തിരുന്ന് നിരീക്ഷിക്കുന്നതിനിടെ തിങ്കള്‍ പുലർച്ചെ 2.45 ഓടെ തൊപ്പിയും മാസ്‌കും ധരിച്ച രണ്ട് യുവാക്കൾ വീട്ടിന്റെ മുൻ വാതില്‍ കുത്തിത്തുറക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. ഉടന്‍ വിവരം കരൂരിലെ അയൽവാസിയെ ഫോണിൽ അറിയിച്ചു. അയൽവാസി അമ്പലപ്പുഴ പൊലീസിന് വിവരം കൈമാറി. അയല്‍വാസിയും നാട്ടുകാരും വീട്ടില്‍ എത്തിയപ്പോള്‍ യുവാക്കൾ മതില്‍ ചാടി രക്ഷപ്പെട്ടു. തൊപ്പിയും മാസ്‌കും ധരിച്ച രണ്ട് യുവാക്കളാണ് മോഷണശ്രമം നടത്തിയത്. ഒരാളുടെ കാലിന് സ്വാധീനക്കുറവുണ്ട്. വീടിന് സമീപത്തെ മറ്റൊരു കാമറയിലും ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പാര ഉപയോഗിച്ച് വാതിൽ കുത്തിത്തുറക്കാൻ ശ്രമിക്കുകയായിരുന്നു. വാതിൽ പൊളിക്കാനുപയോഗിച്ച പാരയും ഇവരിൽ ഒരാൾ ധരിച്ചിരുന്ന തൊപ്പിയും വീടിന് സമീപത്തു നിന്ന് പൊലീസ് കണ്ടെടുത്തു. മോഷണശ്രമത്തിന് തലേദിവസം സമീപത്തെ കടയിൽനിന്നാണ് തൊപ്പി വാങ്ങിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. അമ്പലപ്പുഴയിലെ ഒരു വസ്ത്രവ്യാപാര സ്ഥാപനത്തിലും തിങ്കള്‍ പുലര്‍ച്ചെ മോഷണം നടന്നിരുന്നു. കാക്കാഴം സ്കൂൾ, അമ്പലപ്പുഴയിലെ ചർച്ച്, കരുമാടി കളത്തിൽപ്പാലം എസ്എൻഡിപി, അമ്പലപ്പുഴ നന്ദാവനം സ്കൂൾ, കരുമാടി ഹോമിയോ ആശുപത്രി എന്നിവിടങ്ങളില്‍ രണ്ട് മാസത്തിനിടെ മോഷണങ്ങള്‍ നടത്തിയത്‌ ഇ‍ൗ സംഘമാണെന്ന് സംശയമുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home