Deshabhimani

വെള്ളപ്പൊക്ക അതിജീവന പ്രതീക്ഷ

അംഗീകാരം കാത്ത്‌ "ആദ്യ’ നെൽവിത്ത്

േേ
വെബ് ഡെസ്ക്

Published on Nov 18, 2026, 02:37 AM | 1 min read

മങ്കൊമ്പ്

മങ്കൊമ്പ് എം എസ് സ്വാമിനാഥൻ നെല്ല് ഗവേഷണ കേന്ദ്രം പുറത്തിറക്കിയ കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കുന്ന "ആദ്യ’ (എം ഒ 24) നെൽവിത്ത് ദേശീയ അംഗീകാരത്തിനായി കാത്തിരിപ്പ്‌ തുടരുന്നു. എൽനിനോ, അതിവർഷം, വെള്ളപ്പൊക്കം തുടങ്ങിയ പ്രതിസന്ധിയിൽ കുട്ടനാട്ടിലെ കർഷകർക്ക് ഏറെ പ്രയോജനപ്രദമാകുമെന്നാണ്‌ പ്രതീക്ഷ.അത്യുൽപ്പാദനശേഷിയോടെ കേരളത്തിലെ 80 ശതമാനം നെൽപ്പാടങ്ങളിലും ഇടംപിടിച്ച ഉമയ്‌ക്ക്‌ പകരക്കാരനാണ്‌ പുതിയ നെല്ലിനം. നാടൻ നെല്ലിനമായ തവളക്കണ്ണനും ഉമയും സങ്കരണം ചെയ്‌താണ് കാർഷിക സർവകലാശാല ആദ്യ വികസിപ്പിച്ചത്. വെള്ളപ്പൊക്കത്തെ പ്രതിരോധിക്കാൻ കഴിയുന്ന അത്യുൽപ്പാദനശേഷിയുള്ള നെല്ലിനങ്ങൾ നിർമിക്കുന്ന പദ്ധതിയുടെ ഭാഗമായി 2007-ലായിരുന്നു സങ്കരണം നടത്തിയത്."ബ്രീഡർ സീഡ്’ ആയി 2025ൽ ഉൽപ്പാദിപ്പിച്ച ഈ ഇനത്തിന് ദേശീയ അംഗീകാരം ലഭിച്ചാൽ നാഷണൽ, കർണാടകം സീഡ് കോർപറേഷനുകൾ, സ്റ്റേറ്റ് സീഡ് ഫാം എന്നിവവഴി വൻതോതിൽ ഉൽപ്പാദിപ്പിച്ച്‌ കർഷകർക്ക്‌ നൽകാനാകും. മറിഞ്ഞുവീഴില്ല, കീടങ്ങളെ പ്രതിരോധിക്കും ഇടത്തരം പൊക്കമുള്ള (105-–110 സെ മീ) ആദ്യ ഇനം സാമാന്യം ചിനപ്പുകൾ പൊട്ടുന്നതും മറിഞ്ഞു വീഴാത്തതുമാണ്. 95 മുതൽ 100 ദിവസത്തിനുള്ളിൽ കതിരിടും. 130 ദിവസത്തിനുള്ളിൽ കൊയ്ത്തിന് പാകമാകും. വളർച്ചയുടെ ആദ്യഘട്ടങ്ങളിൽ മിതമായതോതിൽ വെള്ളപ്പൊക്കത്തെ ചെറുത്തുനിൽക്കാൻ കഴിയുമെന്നതാണ്‌ ആദ്യയുടെ പ്രധാന സവിശേഷത. ഹെക്ടറിന് 6500 മുതൽ 7000 കിലോഗ്രാംവരെ വിളവ് നൽകുന്ന ആദ്യ പ്രധാന രോഗകീടങ്ങളായ പോള അവിച്ചിൽ, പോള ചീയൽ, ബാക്ടീരിയൽ ഓലകരിച്ചിൽ, തണ്ടുതുരപ്പൻ, മുഞ്ഞ എന്നിവയെയും പ്രതിരോധിക്കും. ചെറിയ വെളുത്ത അരിയും ഉമയെക്കാൾ പാചക ഗുണവുമുള്ളതാണ്‌. കതിരിൽ മുളയ്ക്കില്ല.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home