Deshabhimani

അനാസ്ഥയുടെ ആറുമാസം

samastha mekhalayilum asamtrupthi

പൂഞ്ഞാർ തെക്കേക്കര പയ്യാനിത്തോട്ടത്തിൽ ഉണ്ടായ ഉരുൾപൊട്ടലിൽ തകർന്ന വീട്‌ ഇരുന്ന സ്ഥലം

വെബ് ഡെസ്ക്

Published on Nov 18, 2026, 02:19 AM | 1 min read

യുഡിഎഫ്‌ സർക്കാർ ആറ്‌ മാസം പൂർത്തിയാക്കുന്നത്‌ സമസ്‌ത മേഖലയിലും അസംതൃപ്‌തി സൃഷ്ടിച്ചുകൊണ്ടാണ്‌. അനാസ്ഥയും അവഗണനയും കാരണം ജനം ഇപ്പോഴേ ഭരണം മടുത്ത അവസ്ഥയായി. വെള്ളപ്പൊക്ക ദുരിതാശ്വാസം വിതരണം ചെയ്‌തില്ല, ആശുപത്രികളിലെ തസ്‌തികകൾ നികത്തിയില്ല, മഴക്കാല ശുചീകരണം ശരിയായി നടന്നില്ല. ഇതുകൂടാതെ പൊലീസിന്റെ അതിക്രമങ്ങളും. കഴിഞ്ഞ ആറ്‌ മാസത്തെ യുഡിഎഫ്‌ ഭരണം വിലയിരുത്തപ്പെടുന്നു

ഇ‍ൗ ചതി വേണമായിരുന്നോ?

ആഗസ്‌ത്‌ ഒന്നിന്‌ പൂഞ്ഞാറിലുണ്ടായ ഉരുൾപൊട്ടലിൽ കണക്കില്ലാത്ത നാശനഷ്ടമാണുണ്ടായത്‌. പയ്യാനിത്തോട്ടത്ത്‌ വീട്‌ ഒന്നടങ്കം ഉരുളെടുത്ത്‌ അമ്മയും മകനും മരിച്ചു. ഇ‍ൗരാറ്റുപേട്ടയിലും പരിസരത്തുമായി 320 കടകൾക്ക്‌ നാശനഷ്ടമുണ്ടായി. 750ഓളം വീടുകളിൽ വെള്ളം കയറി. നൂറുകണക്കിന്‌ ഏക്കർ കൃഷി നശിച്ചു. സ്ഥാപനങ്ങളും വീടുകളും വൃത്തിയാക്കാൻ 10,000 രൂപ നൽകുമെന്ന്‌ പ്രഖ്യാപിച്ച്‌ സർക്കാർ ദുരിതബാധിതരെ വഞ്ചിക്കുകയായിരുന്നു. ഒരാൾക്കു പോലും ഇ‍ൗ പണം കിട്ടിയില്ല. ചെളി കയറിയ വസ്‌തുക്കൾ, തുച്ഛവിലയ്‌ക്ക്‌ വിറ്റഴിച്ച കാഴ്‌ച ഹൃദയഭേദകമായിരുന്നു. നാശനഷ്ടത്തിന്റെ ഭാരം ഇപ്പോഴും പേറി ജീവിക്കുന്നവർ നിരവധിയാണ്‌.


ഇവിടെ ഉരുൾപാട്ടൽ; ‘അദേഹം’ അമേരിക്കൻ സുഖയാത്ര​യിൽ ​

പൂഞ്ഞാറിൽ ഉരുൾപൊട്ടലുണ്ടായതിന്റെ പിറ്റേദിവസം എം ജെ സെബാസ്‌റ്റ്യൻ എംഎൽഎ അമേരിക്കക്ക്‌ പോയി. അർഹമായ നഷ്ടപരിഹാരത്തിന്‌ ഇടപെടണമെന്ന ജനത്തിന്റെ അഭ്യർഥന അദ്ദേഹം ചെവിക്കൊണ്ടില്ല. മന്ത്രി പി കെ ബഷീർ ഇ‍ൗരാറ്റുപേട്ടയിലെത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചു. മന്ത്രി മുസ്ലിംലീഗിന്റെ ഓഫീസ്‌ സന്ദർശിച്ചിട്ട്‌ മടങ്ങി. മുഖ്യമന്ത്രി വി ഡി സതീശനും മന്ത്രി ബിന്ദു കൃഷ്‌ണയും സമീപ മണ്ഡലത്തിലും പഞ്ചായത്തിലുമായി വന്നെങ്കിലും പൂഞ്ഞാറിനെ അവഗണിച്ചു. ഉരുൾപൊട്ടൽ ഉണ്ടായിട്ടുള്ള പ്രദേശമായിട്ടും പയ്യാനിത്തോട്ടത്ത്‌ മുൻകരുതലെടുക്കാതിരുന്നത്‌ രണ്ട്‌ ജീവൻ നഷ്ടപ്പെടാൻ കാരണമായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home