ഇ എം എസ്–എ കെ ജി അനുസ്‌മരണം

മുഹമ്മ
ഇ എം എസ്–എ കെ ജി അനുസ്‌മരണം മുഹമ്മയിൽ വിപുലമായ പരിപാടികളോടെ ആചരിക്കും. ശനി വൈകിട്ട് അഞ്ചിന് ബാലസംഘം റാലിക്ക് ശേഷം എ കെ ജി മണ്ഡപത്തിൽ പുഷ്‌പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തും. ഏരിയ പ്രസിഡന്റ് സച്ചിൻ ജോസഫ് അധ്യക്ഷനാകും. ഞായർ വൈകിട്ട് അഞ്ചിന് പ്രകടനത്തിന് ശേഷം ചീരപ്പൻ ചിറയിലെ എ കെ ജി സ്മൃതി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തും. അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം സ്വരാജ് ഉദ്ഘാടനംചെയ്യും. ദിനാചരണ കമ്മിറ്റി പ്രസിഡന്റ് സി കെ സുരേന്ദ്രൻ അധ്യക്ഷനാകും.
മാരാരിക്കുളം
മാരാരിക്കുളം ഏരിയയിൽ ഇ എം എസ് – എ കെ ജി ചരമവാർഷിക അനുസ്‌മരണം തുടങ്ങി. സിപിഐ എം ബ്രാഞ്ചുകളിൽ ഇരുനേതാക്കളുടെയും ഛായാചിത്രങ്ങൾ അലങ്കരിച്ച് പുഷ്‌പാർച്ചന നടത്തി. സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസിൽ സെക്രട്ടറി പി രഘുനാഥ് പതാക ഉയർത്തി.
ആലപ്പുഴ
ഇ എം എസിന്റെ 28–-ാം ചരമവാർഷികദിനം നാടെങ്ങും ആചരിച്ചു. സിപിഐ എം ബ്രാഞ്ചുമുതൽ ജില്ലാ കമ്മിറ്റി വരെയുള്ള ഘടകങ്ങൾ പതാകയുയർത്തലും പുഷ്‌പാർച്ചന നടന്നു. ആലപ്പുഴ ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ കമ്മിറ്റി അംഗം വി ബി അശോകൻ പതാക ഉയർത്തി. ഏരിയ സെക്രട്ടറി അജയസുധീന്ദ്രൻ അനുസ്‌മരണപ്രഭാഷണം നടത്തി. അമ്പലപ്പുഴ താലൂക്ക് ചെത്തുതൊഴിലാളി യൂണിയൻ സിഐടിയു ഓഫീസിൽ ജനറൽ സെക്രട്ടറി എ വി അനിരുദ്ധൻ പതാക ഉയർത്തി.









0 comments