ad
Deshabhimani

പദ്ധതി അട്ടിമറിക്കുന്നതിനെതിരെ തൊഴിലുറപ്പ്‌ തൊഴിലാളികൾ പ്രതിഷേധിച്ചു

thozhil urappu

ആറാട്ടുപുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിലും രാഷ്‌ട്രീയവൽക്കരിക്കുന്നതിനുമെതിരെ 
എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആറാട്ടുപുഴ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് 
സംഘടിപ്പിച്ച മാർച്ചും ധർണയും യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on Feb 03, 2026, 12:02 AM | 1 min read

കാർത്തികപ്പള്ളി ​

ആറാട്ടുപുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കുന്നതിലും രാഷ്‌ട്രീയവൽക്കരിക്കുന്നതിനുമെതിരെ എൻആർഇജി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ആറാട്ടുപുഴ പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. 11–ാം വാർഡിൽ പഞ്ചായത്ത് അംഗത്തിന്റെ താൽപ്പര്യത്തിനനുസരിച്ച് നിലവിലുള്ള അംഗീകൃത മേറ്റുമാരെ മാറ്റി തനിക്ക് ഇഷ്‌ടമുള്ളവരെ മേറ്റിന്റെ ചുമതല നൽകാനുള്ള നീക്കത്തിനെതിരെയും ഉദ്യോഗസ്ഥരെ ഉപയോഗിച്ച് തൊഴിൽ നിർത്തിവയ്‌പ്പിച്ചതിനും എതിരെയാണ്‌ പ്രതിഷേധം. ജില്ലാ പ്രസിഡന്റ് എസ് പവനനാഥൻ ഉദ്ഘാടനംചെയ്‌തു. യൂണിയൻ ആറാട്ടുപുഴ തെക്ക് മേഖലാ സെക്രട്ടറി കേരളാമ്മ അധ്യക്ഷയായി. ബി കൃഷ്‌ണകുമാർ, പി എ അഖിൽ, സ്‌മിത രാജേഷ്, ജെ സുജിത്ത്, വി സുഗതൻ, ആർ രാജേഷ്, ജെ സലിം എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home