ഗാന്ധിഭവൻ അന്തേവാസികൾക്ക് ഓണമൊരുക്കി ഡിവൈഎഫ്ഐ

ഡിവൈഎഫ്ഐ മുതുകുളം മേഖല കമ്മിറ്റി മുതുകുളം ഗാന്ധിഭവനിലെ അന്തേവാസികൾക്ക് ഓണക്കോടി വിതരണംചെയ്യുന്നു
കാർത്തികപ്പള്ളി
ഡിവൈഎഫ്ഐയുടെ സ്നേഹസാന്ത്വനത്താൽ സമ്പന്നമായിരുന്നു ഞായറാഴ്ച മുതുകുളം ഗാന്ധിഭവൻ. അന്തേവാസികൾക്ക് ഓണക്കോടിയുമായി എത്തിയ മുതുകുളം മേഖല കമ്മിറ്റിയിലെ പ്രവർത്തകർ അവരോടൊപ്പം ആടിയും പാടിയും ഓണാഘോഷം നിറമുള്ളതാക്കി. ജില്ലാ സെക്രട്ടറിയറ്റംഗം പി എ അഖിൽ, ബ്ലോക്ക് പ്രസിഡന്റ് ആർ രഞ്ജിത്ത്, ട്രഷറർ പി പ്രവീൺ, ഗാന്ധിഭവൻ ഡയറക്ടർ മുഹമ്മദ് ഷെമീർ, എൻ സുരേന്ദ്രൻ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗങ്ങളായ ജി മുരുകേഷ്, എൽ കൃഷ്ണപ്രിയ, എസ് ആഷിക്ക്, മേഖല സെക്രട്ടറി ലിജോ റിച്ചാർഡ്, പ്രസിഡന്റ് എസ് സഞ്ജു, ട്രഷറർ ബി ശ്രീജിത്ത്, സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ എസ് ഷാനി, മുതുകുളം ലോക്കൽ സെക്രട്ടറി കെ വാമദേവൻ, ബ്ലോക്ക് പഞ്ചായത്തംഗം ഗീതാ ശ്രീജി, പഞ്ചായത്തംഗം രഹിന മംഗളൻ എന്നിവർ പങ്കാളികളായി.









0 comments