ഓണക്കിറ്റ് വിതരണം

ലോട്ടറി ഏജന്റുമാർക്ക് സിപിഐ എം കായംകുളം ഏരിയ സെക്രട്ടറി അബിൻഷാ ഓണക്കിറ്റുകൾ വിതരണംചെയ്യുന്നു
കായംകുളം
ശ്രീ മുരുക ലക്കി സെന്റർ സ്ഥാപനത്തിൽനിന്ന് ലോട്ടറി ടിക്കറ്റുകൾ എടുക്കുന്ന ഏജന്റുമാർക്കായി ഓണക്കിറ്റ് വിതരണംചെയ്‌തു. ലോട്ടറി സെല്ലേഴ്സ് യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറിയും സെന്റർ ഉടമയുമായ ശിവൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു വിതരണം. സിപിഐ എം ഏരിയ സെക്രട്ടറി അബിൻഷാ ഉദ്‌ഘാടനംചെയ്‌തു. യൂണിയൻ ഏരിയ സെക്രട്ടറി ജി ശ്രീനിവാസൻ അധ്യക്ഷനായി. കൗൺസിലർ പുളിയറ വേണുഗോപാൽ, യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്‌കുമാർ, ഏരിയ ട്രഷറർ പി മനു എന്നിവർ സംസാരിച്ചു.










0 comments