കുട്ടനാട്ടിൽ 2858 കോടിയുടെ വികസനം

development

നിർമ്മാണം പൂർത്തിയായ പടഹാരം പാലം

വെബ് ഡെസ്ക്

Published on Oct 31, 2025, 02:25 AM | 1 min read

മങ്കൊമ്പ്

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷം കുട്ടനാടിൽ പുരോഗമിക്കുന്നത് 2858 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണെന്ന്‌ തോമസ്‌ കെ തോമസ്‌ എംഎൽഎ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. . കുട്ടനാട്ടിലെ എല്ലാ മേഖലയിലും സർക്കാരിന്റെ കരുതലുണ്ടായി. ​ 615 കോടിയുടെ 
കുടിവെള്ള പദ്ധതി ​സമഗ്ര കുടിവെള്ള വിതരണപദ്ധതിയാണ് പ്രധാനം. കിഫ്ബിയിൽനിന്ന്‌ അനുവദിച്ച 481 കോടി രൂപയുൾപ്പെടെ വിവിധ ഘട്ടങ്ങളിലായി അനുവദിച്ച 615 കോടി രൂപ മുടക്കിയാണ് നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയാകുന്നതോടെ കുട്ടനാട്ടിലെ മുഴുവൻ കുടുംബങ്ങൾക്കും കുടിവെള്ളം ലഭ്യമാകും. 2008ൽ അന്തരിച്ച മുൻ എംഎൽഎ തോമസ്‌ ചാണ്ടി സൗജന്യമായി നൽകിയ ഭൂമിയിലാണ് ജല ശുദ്ധീകരണ ശാല. പുറംബണ്ടിന്‌ 124.45 കോടി കുട്ടനാട് പാക്കേജ്, കുട്ടനാട് ഡെവലപ്മെന്റ്‌ സ്‌കീം, തുടങ്ങിയ പദ്ധതികളിൽ പാടശേഖരങ്ങളുടെ പുറംബണ്ടുകൾ നിർമിക്കാൻ 124.45 കോടി രൂപയുടെ അനുമതി ലഭ്യമായിരുന്നു. ഇതിൽ 31 പ്രവൃത്തി പൂർത്തീകരിച്ചു. 81 കോടി രൂപയുടെ പ്രവൃത്തികൾ നടന്നുവരുന്നു. ആറു സ്കൂളുകളുടെ നിർമാണം പൂർത്തിയായി. ആറ്‌ വില്ലേജ് ഓഫീസുകൾ സ്‌മാർട്ട് വില്ലേജ് ഓഫീസുകളായി. പുളിങ്കുന്ന് രജിസ്‌ട്രാർ കെട്ടിടം പൂർത്തിയായി. തകഴി അഗ്‌നിരക്ഷാനിലയം നിർമിക്കാൻ ഫണ്ട്‌ അനുവദിച്ചു. 15 പാലങ്ങൾ ദ്വീപ് സമൂഹങ്ങളായി നിലകൊള്ളുന്ന ഗ്രാമങ്ങൾ ഉൾപ്പെടുന്ന കുട്ടനാട്ടിൽ 15 പാലങ്ങൾക്കാണ് അനുമതി നൽകിയത്. അവസാനമായി 60.81 കോടി രൂപ മുടക്കി നിർമ്മിക്കുന്ന കാവാലം തട്ടാശേരി പാലം ടെൻഡർ ചെയ്‌തു. എംഎൽഎ ആസ്ഥി വികസന ഫണ്ടടക്കം ചെലവഴിച്ച്‌ സമാനതകളില്ലാത്ത വികസനപ്രവർത്തനമാണ് എൽഡിഎഫ് സർക്കാർ വന്നശേഷം കുട്ടനാട്ടിൽ നടക്കുന്നത്‌. ​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home