വികസനം, ജനകീയം ചെങ്ങന്നൂർ

ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത്
കെ സുരേഷ്‌കുമാര്‍
മാന്നാര്‍
ആരോഗ്യം, കാർഷികം, വിദ്യാഭ്യാസം എന്നീ മേഖലകൾക്ക് പ്രാധാന്യം നൽകിയ ജനകീയ പ്രവർത്തനങ്ങളിലൂടെയാണ് ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് ശ്രദ്ധേയമായത്. സാമൂഹികാരോഗ്യകേന്ദ്രം, സെക്കന്‍ഡറി പാലിയേറ്റീവ്, വയോജനകേന്ദ്രം എന്നിവയ്‌ക്ക് മികച്ച സൗകര്യങ്ങൾ ഒരുക്കി. മരുന്നുകളും വാങ്ങി നൽകി. പാണ്ടനാട് സിഎച്ച്സിയിൽ വാട്ടര്‍ വെന്റിങ് യന്ത്രം സ്ഥാപിച്ചു. കൊല്ലകടവ് മാര്‍ക്കറ്റിലെ മാലിന്യപ്രശ്നം പരിഹരിക്കാൻ എസ്ടിപി പ്ലാന്റ് നിര്‍മിച്ചു. ഒന്നരക്കോടി രൂപ ചെലവിൽ പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പഠനമുറികള്‍ നിര്‍മിച്ചുനല്‍കി. ഹരിതകര്‍മസേനയ്‌ക്ക് അധികവരുമാനം ലഭിക്കാൻ കാറ്ററിങ് യൂണിറ്റ് രൂപീകരിച്ചു. ചെറിയനാട് ചെറുവല്ലൂരും തിരുവന്‍വണ്ടൂര്‍ വനവാതുക്കലും കുടിവെള്ള പദ്ധതി നടപ്പാക്കി. 252 കുടുംബത്തിന് വീട് നിര്‍മാണം പൂര്‍ത്തിയാക്കി. 160 വീടിന്റെ നിര്‍മാണം അവസാനഘട്ടത്തിലാണ്. 26 ഭിന്നശേഷിക്കാര്‍ക്ക് മുച്ചക്രവാഹനം നല്‍കി. സര്‍ക്കാര്‍–-എയ്ഡഡ് സ്‌കൂളുകളില്‍ ആർഒ പ്ലാന്റിന്റെ നിര്‍മാണവും പുരോഗമിക്കുന്നു. സ്‌കൂളുകള്‍ക്കും, അങ്കണവാടികള്‍ക്കും പിഎച്ച്സി സെന്ററുകള്‍ക്കും ശുചിമുറികള്‍ നിര്‍മിച്ചുനല്‍കി. അസിസ്‌റ്റന്റ് ഡയറക്‌ടര്‍ ഓഫ് അഗ്രിക്കള്‍ച്ചര്‍ പദ്ധതിയില്‍ കൃഷിക്ക് കൊയ്‌ത്തുമെതി യന്ത്രം വാങ്ങി. എസ്‌സി, ജനറല്‍, വനിത ഗ്രൂപ്പുകള്‍ക്ക് ഗ്രൂപ്പ് കൃഷിക്കും പച്ചക്കറി കൃഷിക്കും ധനസഹായം നല്‍കുന്നു. ‘രുചി കപ്പ’ പ്രോസസിങ് യൂണിറ്റ് രൂപീകരിച്ച് കപ്പയില്‍നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാൻ വനിതാ ഗ്രൂപ്പുകള്‍ക്ക് ധനസഹായം നല്‍കുന്നു.









0 comments