ad
Deshabhimani

സൂക്ഷ്‌മജീവിയെ കണ്ടെത്തി 
കുസാറ്റ് ഗവേഷക

ഡോ. എസ് ബിജോയ് നന്ദനയും നീലിമ വാസുവും

ഡോ. എസ് ബിജോയ് നന്ദനയും നീലിമ വാസുവും

വെബ് ഡെസ്ക്

Published on May 30, 2026, 12:40 AM | 1 min read

മാന്നാർ

അറബിക്കടലിൽ ലക്ഷദ്വീപിലെ കവരത്തി ലഗൂണിൽനിന്ന് സൂക്ഷ്‌മജീവിയെ കണ്ടെത്തി കുസാറ്റ് ഗവേഷക. കുസാറ്റ് സമുദ്ര ജീവശാസ്‌ത്രവിഭാഗം ഗവേഷക നീലിമ വാസുവാണ് ഹാർപാക്റ്റിക്കോയിഡ് കോപ്പിപോഡ് വിഭാഗത്തിലെ ക്രസ്‌റ്റേഷ്യൻ ജീവിയെ തിരിച്ചറിഞ്ഞത്‌. കുസാറ്റ് സമുദ്ര ജീവശാസ്‌ത്രവിഭാഗം സീനിയർ പ്രൊഫസറും ഗവേഷകനുമായ ഡോ. എസ് ബിജോയ് നന്ദനുള്ള ആദരസൂചകമായി ‘ഇൻഡ്യഫോന്റെ ബിജോയി' എന്ന പേരാണ്‌ നൽകിയിരിക്കുന്നത്‌. ചെറുതെങ്കിലും ആവാസവ്യവസ്ഥ സംരക്ഷണത്തിൽ നിർണായക പങ്കുവഹിക്കുന്ന ജീവികളാണ് ഇവ. കടൽ, അഴിമുഖ മേഖലകളിലെ അടിത്തട്ടിൽ ജീവിച്ച് മൈക്രോ ആൽഗ, ബാക്‌ടീരിയ, അഴുക്ക് എന്നിവയെ ആഹാരമാക്കുന്നു. ഇവ മത്സ്യങ്ങളുടെയും ഷെൽഫിഷുകളുടെയും വളർച്ചയ്‌ക്കും മനുഷ്യരുടെ പോഷകസുരക്ഷയ്‌ക്കും നിർണായക സംഭാവന നൽകുന്നു. മീൻകുഞ്ഞുങ്ങൾക്ക് ഇവയെ തീറ്റയായും ഉപയോഗിക്കാമെന്നാണ്‌ കണ്ടൈത്തൽ. എറണാകുളം വെണ്ണലയിൽ പരേതനായ കെ സി വാസുവിന്റെയും തങ്കമണിയുടെ മകളും ചെന്നിത്തല തൃപ്പെരുന്തുറ ശങ്കരമംഗലം വീട്ടിൽ വിമേഷ് വാസു (എക്‌സ്‌പോർട്ട് ഇൻസ്‌പെക്ഷൻ ഏജൻസി ഉദ്യോഗസ്ഥൻ) വിന്റെ ഭാര്യയുമാണ് ഗവേഷക. സൗപർണിക, കേദാർ എന്നിവർ മക്കളാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home