ad
Deshabhimani

സി ആർ ഷാജിയെ അനുസ്മരിച്ചു

shaji
വെബ് ഡെസ്ക്

Published on Aug 13, 2026, 12:33 AM | 1 min read

ചെങ്ങന്നൂർ

സിപിഐ എം വെൺമണി ഈസ്റ്റ് മുൻ ലോക്കൽ സെക്രട്ടറി സി ആർ ഷാജിയുടെ അനുസ്മരണം ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം ജില്ല കമ്മിറ്റിയംഗം ജെയിംസ് ശമുവേൽ ഉദ്ഘാടനം ചെയ്തു. ചാങ്ങമല വീട്ടുവളപ്പിൽ നടന്ന യോഗത്തിൽ ഏരിയ കമ്മിറ്റിയംഗം ബി ബാബു അധ്യക്ഷനായി. എ കെ ശ്രീനിവാസൻ, പി ആർ രമേശ് കുമാർ, കെ എസ് ഗോപിനാഥൻ, നെൽസൺ ജോയി, ജെബിന്‍ പി വർഗീസ്, എം സുമേഷ് , പി കെ കുമാർജി, ടി സി സുനിമോൾ എന്നിവർ സംസാരിച്ചു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home