ad
Deshabhimani

കുമ്പളങ്ങി-–അരൂർ കെൽട്രോൺ 
പാലം നിർമാണം തുടങ്ങി

കുമ്പളങ്ങി- അരൂർ പാലം നിർമാണം കൊച്ചി എംഎൽഎ കെ ജെ മാക്സി ഉദ്ഘാടനംചെയ്യുന്നു. 
അരൂർ എംഎൽഎ ദലീമ സമീപം

കുമ്പളങ്ങി- അരൂർ പാലം നിർമാണം കൊച്ചി എംഎൽഎ കെ ജെ മാക്സി ഉദ്ഘാടനംചെയ്യുന്നു. 
അരൂർ എംഎൽഎ ദലീമ സമീപം

വെബ് ഡെസ്ക്

Published on Sep 09, 2025, 01:03 AM | 1 min read

അരൂർ
കുമ്പളങ്ങി-- – അരൂർ കരകളെ ബന്ധിപ്പിക്കുന്ന കുമ്പളങ്ങി- കെൽട്രോൺ പാലത്തിന്റെ നിർമാണം തുടങ്ങി. കുമ്പളങ്ങിക്കാർക്ക് ദേശീയപാതയിലേക്കും അരൂർ നിവാസികൾക്ക് കൊച്ചിയിലേക്കും പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ കുറഞ്ഞ സമയത്തിൽ സഞ്ചരിക്കാനാകും. 290.6 മീറ്റർ നീളവും 11 മീറ്റർ വീതിയുമുള്ള പാലം 36.2 മീറ്റർ നീളത്തിലുള്ള എട്ടു സ്പാനുകളിലാണ് നിർമിക്കുന്നത്. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി 43.7 കോടി രൂപയാണ് നിർമാണത്തിനായി സംസ്ഥാനസര്‍ക്കാര്‍ അനുവദിച്ചത്. കേരള റോഡ് ഫഡ് ബോർഡിനാണ് നിർമാണച്ചുമതല. ഇരു കരകളിലും സമീപനപാതകളും നിർമിക്കും. കുമ്പളങ്ങി ഭാഗത്ത് 110 മീറ്ററും അരൂർ ഭാഗത്ത് 140 മീറ്റർ നീളത്തിലുമാണ് റോഡുകൾ നിർമിക്കുക. ഒന്നര വർഷത്തിനുള്ളിൽ പാലംപണി പൂർത്തിയാക്കാനാണ് ലക്ഷ്യം. എംഎൽഎമാരായ ദലീമ, കെ ജെ മാക്സി എന്നിവരുടെ സാന്നിധ്യത്തിൽ കുമ്പളങ്ങിയിൽ നടന്ന ചടങ്ങിൽ നിർമാണ പ്രവൃത്തികൾക്ക് തുടക്കമായി. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ ജീവൻ, അരൂർ പഞ്ചായത്ത് പ്രസിഡന്റ് രാഖി ആന്റണി എന്നിവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home