സി കെ ഭാസ്-കരനെ അനുസ്-മരിച്ചു

മുഹമ്മ പഞ്ചായത്തും സിഡിഎസും ചേർന്ന് സംഘടിപ്പിച്ച സി കെ ഭാസ്കരൻ അനുസ്മരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്യുന്നു
മുഹമ്മ
മുഹമ്മ പഞ്ചായത്ത് പ്രസിഡന്റും പാലിയേറ്റീവ് സംഘടന ജില്ലാ പ്രസിഡന്റുമായിരുന്ന സി കെ ഭാസ്കരന്റെ പന്ത്രണ്ടാം ചരമവാർഷികം പഞ്ചായത്തും സിഡിഎസും ചേർന്ന് ആചരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ മഹേന്ദ്രൻ ഉദ്ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ് എം അരുൺമോഹൻ അധ്യക്ഷനായി. ഡോ. സൈറു ഫിലിപ്പ് അനുസ്മരണ പ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ഡി ശ്രീദേവി കലാ കായിക പ്രതിഭകളെയും ജില്ലാ പഞ്ചായത്ത് അംഗം എസ് രാധാകൃഷ്ണൻ എസ്എസ്എൽസി, പ്ലസ്ടു ഉന്നത വിജയികളെയും അനുമോദിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ എം എസ് ലത, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ എൻ ആർ മോഹിത്ത്, മിനി ബിജു, ബാബു വടക്കേച്ചിറ, സിപിഐ സംസ്ഥാന കൗൺസിൽ അംഗം കെ ബി ബിമൽ റോയ്, കേരള കോൺഗ്രസ് എം മണ്ഡലം പ്രസിഡന്റ് സന്തോഷ് ഷണ്മുഖൻ, ആർജെഡി സംസ്ഥാന കമ്മിറ്റി അംഗം ഹാപ്പി പി ആബു, സിഡിഎസ് ചെയർപേഴ്സൺ സേതുഭായ് എന്നിവർ സംസാരിച്ചു.










0 comments