ad
Deshabhimani

ബാലസംഘം സഹവാസക്യാമ്പുകൾ

balasangam

ബാലസംഘം മാവേലിക്കര ഏരിയാതല ലീഡേഴ്സ് സമ്മർ ക്യാമ്പ് നിയുക്ത എംഎൽഎ എം എസ് അരുൺകുമാർ ഉദ്ഘാടനംചെയ്യുന്നു

വെബ് ഡെസ്ക്

Published on May 19, 2026, 12:04 AM | 1 min read

മാവേലിക്കര

ബാലസംഘം മാവേലിക്കര ഏരിയതല ലീഡേഴ്സ് സമ്മർ ക്യാമ്പ് ചെട്ടികുളങ്ങര കൊയ്‌പ്പള്ളികാരാഴ-്‌മ എസ്എൻഡിപി ഹാളിൽ നിയുക്ത എംഎൽഎ എം എസ് അരുൺകുമാർ ഉദ്ഘാടനംചെയ-്‌തു. എൻ ഇന്ദിരാദാസ് അധ്യക്ഷയായി. സിപിഐ എം ഏരിയ സെക്രട്ടറി ജി അജയകുമാർ മുഖ്യപ്രഭാഷണം നടത്തി. ബാലസംഘം സംസ്ഥാന പ്രസിഡന്റ്‌ പ്രവിഷ പ്രമോദ്, സിപിഐ എം ജില്ലാ കമ്മിറ്റിയംഗം കെ മധുസൂദനൻ, ജില്ലാ സെക്രട്ടറി അഭിറാം രഞ്ജിത്ത്, കുളങ്ങര പഞ്ചായത്ത് പ്രസിഡന്റ്‌ ഗീതാലക്ഷ-്‌മി, ജി അജിത്ത്, അമർനാഥ് എന്നിവർ സംസാരിച്ചു. സമാപനദിനമായ ചൊവ്വാഴ-്‌ച ഹാപ്പിനസ് ഫെസ്റ്റ് നടക്കും. വൈകിട്ട് മൂന്നിന് ആറാട്ടുകുളം ജങ്ഷനിൽനിന്ന് എസ്എൻഡിപി ഗുരുമന്ദിരംവരെ നായനാർ അനുസ്‌മരണ റാലി നടക്കും. സമാപന സമ്മേളനം കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനംചെയ്യും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home