ഗ്രന്ഥശാലകൾ സന്ദർശിച്ച് കുട്ടികൾ

ചുനക്കര ഗവ. വെൽഫെയർ എൽ പി സ്കൂളിന്റെ നേതൃത്വത്തിൽ വായന വാരാചരണത്തോടനുബന്ധിച്ച് നടന്ന വായനശാലകളുടെ സന്ദർശനം ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു ഫ്ലാഗ് ഓഫ് ചെയ്യുന്നു
ചാരുംമൂട്
ചുനക്കര ഗവ. വെൽഫെയർ എൽ പി സ്കൂളിൽ വായന വാരാചരണത്തോടനുബന്ധിച്ച് വിവിധ പരിപാടികൾക്ക് തുടക്കമായി. ചുനക്കര നേതാജി വായനശാലയും, ചുനക്കര വൊക്കേഷണൽ ഹയർ സെക്കൻഡറി വായനശാലയും ഗവ. എച്ച് എസ് വായനശാലയും കുട്ടികൾ സന്ദർശിച്ചു. ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി അനു പഠനയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചുനക്കര പഞ്ചായത്ത് പ്രസിഡന്റ് എസ് ശോഭന, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ രജിത, പി വി ഗോപാലകൃഷ്ണൻ, ഗോപകുമാർ, സാജൻ വെട്ടിയാർ, രഘു ദേവപ്രിയ എന്നിവർ സംസാരിച്ചു.










0 comments