പാടശേഖരങ്ങളിൽ ചെറുപയർ കൃഷിക്ക് തുടക്കമായി

കഞ്ഞിക്കുഴി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ കൃഷിഭവൻ മുഖേന നടപ്പാക്കുന്ന പാടശേഖരങ്ങളിലെ ചെറുപയർകൃഷി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ ഉദ്ഘാടനംചെയ്യുന്നു
കഞ്ഞിക്കുഴി
കഞ്ഞിക്കുഴി പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ കൃഷിഭവൻ മുഖേന നടപ്പാക്കുന്ന പാടശേഖരങ്ങളിലെ ചെറുപയർ കൃഷി കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധർമണി തമ്പാൻ ഉദ്‌ഘാടനംചെയ്‌തു. 15–ാംവാർഡിലെ കാരിക്കുഴി പാടശേഖരത്തിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് എം സന്തോഷ-്‌കുമാർ അധ്യക്ഷനായി. ചെറുപയർകൃഷി വ്യാപിപ്പിക്കുന്നതിലൂടെ ജനങ്ങളുടെ ആരോഗ്യത്തിനും ആദായത്തിനും വർധന ഉണ്ടാകുമെന്ന കാഴ-്‌ചപ്പാടിലാണ് പഞ്ചായത്ത് പദ്ധതി ഏറ്റെടുത്തത്.
വൈസ-്‌പ്രസിഡന്റ് ലജിത തിലകൻ, പഞ്ചായത്തംഗങ്ങളായ പി മുരളി, വി സോയ, എം കെ സജി, സജിത ബൈജു, പി എസ് ശ്രീലത, എ രാജം, ബ്ലോക്ക് പഞ്ചായത്തംഗം ബിനീഷ് വിജയൻ, പാടശേഖരസമിതി ഭാരവാഹികളായ സി കെ മനോഹരൻ, പി കെ ശശി, സി പുഷ-്‌പജൻ, പി കെ ഭാസുരൻ, എസ് സതീഷ്, ആഷ അനീഷ്, ഐഷ രാജു, കൃഷിഓഫീസർ റോസ-്‌മി ജോർജ്, കർമസേന കൺവീനർ ജി ഉദയപ്പൻ എന്നിവർ സംസാരിച്ചു. കാരിക്കുഴി പാടശേഖരത്തിൽ ദേവരാജന്റെ 50 സെന്റ് സ്ഥലത്താണ് ഉദ്ഘാടനംചെയ്‌തത്. കർഷകർക്ക് സൗജന്യമായി ചെറുപയർ വിത്ത് കൃഷിഭവനിൽനിന്ന് പാടശേഖര കമ്മിറ്റിവഴി നൽകും. അധികം പരിചരണം ആവശ്യമില്ലാത്ത ചെറുപയർ 90 ദിവസംകൊണ്ട് വിളവെടുക്കാൻ കഴിയും.










0 comments