ചെറുതനയിൽ വീണ്ടും പുരസ്‌കാരത്തിളക്കം

ഹരിപ്പാട്
മികച്ച ശിശുസൗഹൃദ പഞ്ചായത്തിനുള്ളതടക്കം ദേശീയ പുരസ്‌കാരങ്ങൾ നേടിയ ചെറുതന പഞ്ചായത്തിലെ ദേശീയാരോഗ്യ ഉപകേന്ദ്രത്തിന് വീണ്ടും എൻക്യുഎഎസ് അംഗീകാരം. ദേശീയ ആരോഗ്യ ദൗത്യത്തിന് (എൻഎച്ച്എം) കീഴിലുള്ള ഔദ്യോഗിക സർട്ടിഫിക്കേഷൻ പ്രോഗ്രാമാണ് ഉപകേന്ദ്രങ്ങൾക്കായുള്ള നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാൻഡേർഡ്സ് (എൻക്യുഎഎസ്). സമഗ്രമായ പ്രാഥമിക ആരോഗ്യ സംരക്ഷണം, രോഗികളുടെ അവകാശങ്ങൾ, അണുബാധ നിയന്ത്രണം എന്നിവയുടെ ഉയർന്ന നിലവാരം ഉറപ്പാക്കാൻ എട്ട് പ്രധാന മേഖലകളിലെ സൗകര്യങ്ങളെ അടിസ്ഥാനമാക്കിയാണ് അംഗീകാരം നൽകുന്നത്. പരിശോധനയിൽ എല്ലാ മേഖലകളിലും 70 ശതമാനത്തിൽ കൂടുതൽ സ്‌കോർ ചെയ്‌തതോടെയാണ് ദേശീയ സർട്ടിഫിക്കേഷന് അർഹത ഉറപ്പാക്കിയത്









0 comments